Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2018 5:03 AM GMT Updated On
date_range 3 July 2018 5:03 AM GMTതെരുവുവിളക്കുകൾ കത്തുന്നില്ല; കൗൺസിലർ മുണ്ടുരിഞ്ഞ് പ്രതിഷേധിച്ചു
text_fieldsbookmark_border
വർക്കല: ശിവഗിരി വാർഡിൽ തെരുവുവിളക്കുകൾ കത്തിക്കാൻ നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കൗൺസിലർ ഉടുമുണ്ടുരിഞ്ഞ് പ്രതിഷേധിച്ചു. കോൺഗ്രസ് കൗൺസിലറും ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എസ്. പ്രസാദാണ് ഉടുമുണ്ടുരിഞ്ഞ് പ്രതിഷേധിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് നഗരസഭാ ഓഫിസിൽ കൗൺസിലറുടെ സഭ്യതയക്ക് നിരക്കാത്ത പ്രതിഷേധം അരങ്ങേറിയത്. ഈ സമയം ചെയർപേഴ്സണും വൈസ് ചെയർമാനും സെക്രട്ടറിയും ഓഫിസിലുണ്ടായിരുന്നില്ല. വനിതാ ഉദ്യോഗസ്ഥരോടും ആരോഗ്യവിഭാഗം ജീവനക്കാരോടുമൊക്കെയായിരുന്നു പ്രസാദിെൻറ പ്രതിഷേധം. നഗരസഭാ കാര്യാലയത്തിെൻറ താഴത്തെ നിലയിൽനിന്ന് മുകളിലത്തെ നിലയിലെത്തിയ ഇദ്ദേഹം പലകുറി നഗ്നത പ്രദർശനം നടത്തുകയും അസഭ്യം വിളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തെന്ന് ജീവനക്കാരൊന്നടങ്കം പറഞ്ഞു. മുനിസിപ്പൽ എൻജിനീയറുടെ മുറിയിലെത്തി ഓവർസിയറായ വനിത ജീവനക്കാരിയെ അസഭ്യം വിളിെച്ചന്നും പറയുന്നു. ഉടൻ ജീവനക്കാർ ചെയർപേഴ്സണെയും സെക്രട്ടറിയെയും വിവരം അറിയിച്ചു. ഇതിനിടെ പ്രസാദ് നഗരസഭയിൽനിന്ന് പുറത്തേക്ക് പോയെന്നും ജീവനക്കാർ പറഞ്ഞു. വൈകീട്ടോടെ തിരുവനന്തപുരത്തുനിന്ന് മടങ്ങിയെത്തിയ ചെയർപേഴ്സണും സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സി.സി ടി.വി കാമറകൾ പരിശോധിച്ചു. ഇതിനിടെ ജീവനക്കാരുടെ സംഘടന പ്രസാദിനെതിരെ നടപടി ആവശ്യപ്പെട്ട് ചെയർപേഴ്സണ് പരാതി നൽകി. നഗരസഭ ചെയർപേഴ്സെൻറ പരാതിയിയിൽ കേസ് രജിസ്റ്റർ ചെയ്തതായി വർക്കല പൊലീസ് എസ്.ഐ പ്രൈജു അറിയിച്ചു. നഗരസഭാ ജീവനക്കാരുടെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയതിനും വനിതാ ജീവനക്കാരുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തി അപമാനിച്ചതിനും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനുമാണ് പ്രസാദിനെതിരെ കേസ്. അതിനിടെ സംഭവത്തിെൻറ സി.സി ടി.വി കാമറ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. File name 2 VKL 1 .nagasabha staff prathishedham@varkala ഫോട്ടോകാപ്ഷൻ വർക്കല നഗരസഭാ ഓഫിസിൽ വനിതാ ജീവനക്കാരുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കൗൺസിലർ പ്രസാദിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.സി.എസ്.യു നടത്തിയ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story