Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2018 11:35 PM GMT Updated On
date_range 17 Dec 2018 11:35 PM GMTകൈതയ്ക്കൽ മഹാമുനി പുരസ്കാരം സമ്മാനിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കൈതയ്ക്കൽ സോമക്കുറുപ്പ് കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയിൽ ഏർപ്പെടുത്തിയിട്ടുള്ള അഞ്ചാമത ് കൈതയ്ക്കൽ മഹാമുനി പുരസ്കാരം ശ്രീമദ് ഭാഗവതസപ്താഹ സമാപന ചടങ്ങിൽ രാധാമണി പരമേശ്വരന് യജ്ഞാചാര്യൻ ഗോപി മോഹനൻ സമ്മാനിച്ചു. ചട്ടമ്പി സ്വാമിയുടെ ജീവിതദർശനങ്ങളെ ആസ്പദമാക്കിയുള്ള മഹാമുനി എന്ന ഗ്രന്ഥത്തിെൻറ പേരിലുള്ള 11,111 രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം 'അസ്തമിക്കാത്ത പകലുകൾ' എന്ന നോവലിനാണ് ലഭിച്ചത്. പുരസ്കാരദാന ചടങ്ങിൽ ക്ഷേത്രം പ്രസിഡൻറ് കെ. രാമചന്ദ്രൻ നായർ, സെക്രട്ടറി വി. കേരളകുമാരൻ നായർ, ട്രഷറർ പി. ശിവൻകുട്ടിക്കുറുപ്പ്, ജി. പ്രസന്നക്കുറുപ്പ് എന്നിവർ സംസാരിച്ചു. കാപ്ഷൻ photo: files/mon/bureaue photos/mahamuni puraskaram.jpg കൈതയ്ക്കൽ മഹാമുനി പുരസ്കാരം രാധാമണി പരമേശ്വരന് ഭാഗവതയജ്ഞാചാര്യൻ ഗോപി മോഹനൻ സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story