അതിഥിയായി മന്ത്രിയമ്മ; ആഹ്ലാദത്തോടെ കുരുന്നുകൾ
text_fieldsനെയ്യാറ്റിൻകര: അവിചാരിതമായി കടന്നുവന്ന മന്ത്രിയെ കണ്ടപ്പോൾ കുട്ടികൾക്ക് ആഹ്ലാ ദവും വിസ്മയവും. താമസിയാതെ ആഹ്ലാദം സൗഹൃദത്തിന് വഴിമാറി. പാറശ്ശാല കൊടവിളാകം സർക്കാ ർ എൽ.പി.എസിലെ പ്രീ സ്കൂൾ കുട്ടികളായ അസ്നയും ആതിരയും ഫേബയും വിഘ്നേശും ചേർന്ന് ക്ലാസ് മുറിയിൽ ടീച്ചറും കുട്ടികളും ചേർന്ന് നിർമിച്ച പാവക്കുട്ടികളെ മന്ത്രിക്ക് നൽകി. കൂടുതൽ പാവകൾ നിർമിച്ച് പഠിക്കാനും മിടുക്കരാകാനും കുട്ടികളോട് മന്ത്രിയുടെ വക സ്നോഹോപദേശവും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി സമഗ്രശിക്ഷ കേരള പാറശ്ശാല ഗ്രാമപഞ്ചായത്തിലെ കൊടവിളാകം സർക്കാർ എൽ.പി.എസിനെ ലീഡ് പ്രീസ്കൂളാക്കിയതിെൻറ ഉദ്ഘാടനത്തിനിടെയാണ് മന്ത്രി മെഴ്സിക്കുട്ടിയമ്മ സ്കൂളിലെത്തിയത്.
സ്കൂളിന് സമീപമുള്ള അപ്പാരൽ പാർക്കിെൻറ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. സ്കൂളിന് സമീപം വാഹനത്തിൽനിന്നിറങ്ങിയ മന്ത്രിയോട് പ്രീ പ്രൈമറി ലീഡ് സ്കൂൾ പ്രഖ്യാപനത്തിെൻറ കാര്യം സി.കെ. ഹരീന്ദ്രൻ എം.എൽ.എ അറിയിക്കുകയും സ്കൂളിലേക്ക് ക്ഷണിക്കുകയും ചെയ്തു. എം.എൽ.എയുടെ ക്ഷണം മന്ത്രി സ്വീകരിക്കുകയായിരുന്നു. സ്കൂളിൽ സജ്ജമാക്കിയ പാവമൂല, ഗണിതമൂല, ശാസ്ത്രമൂല, ചിത്രമൂല, വായനമൂല എന്നിവ മന്ത്രി സന്ദർശിക്കുകയും കുട്ടികളോട് പഠനകാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
പഠനോത്സവത്തിെൻറ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എയും ലീഡ് പ്രീ സ്കൂളിെൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷും നിർവഹിച്ചു. എസ്. സുജി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എൽ. മഞ്ചുസ്മിത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. സെയ്യദലി, ബ്ലോക്ക് അംഗം വൈ. സതീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.