ആദിവാസി മേഖലകളില്‍ കനത്ത പോളിങ്
text_fieldsകല്‍പറ്റ/സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ ആദിവാസി മേഖലകളില്‍ കനത്ത പോളിങ്. തിരുനെല്ലി, നൂല്‍പുഴ, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, കോട്ടത്തറ, പുല്‍പള്ളി തുടങ്ങി ആദിവാസി വോട്ടര്‍മാര്‍ ഏറെയുള്ള പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് മാവോവാദികള്‍ ആഹ്വാനം ചെയ്തതായ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പോളിങ് ഏറെ ഉയര്‍ന്നതെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോവാദികളത്തെി ലഘുലേഘ വിതരണം ചെയ്ത തിരുനെല്ലിയിലെ കോളനിയില്‍ നിന്നുള്ളവരടക്കം ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി. തിരുനെല്ലി പഞ്ചായത്തിലെ പോളിങ് 85.68 ശതമാനമായി ഉയര്‍ന്നത് ആദിവാസി മേഖലകള്‍ വോട്ടെുപ്പില്‍ സജീവമായതു വഴിയാണ്. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ഗോത്രവര്‍ഗ വോട്ടര്‍മാരുള്ള നൂല്‍പുഴയില്‍ ഇത്തവണ 86.18 ശതമാനം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലത്തെി.
കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികളിലെ ആദിവാസി വോട്ടര്‍മാരും ഗണ്യമായ തോതില്‍ ബൂത്തിലേക്കൊഴുകി. മറ്റു പഞ്ചായത്തുകളിലെ ഒറ്റപ്പെട്ട കോളനികളിലെ വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്യിക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ ജാഗ്രത പുലര്‍ത്തിയതോടെയാണ് ജില്ലയില്‍ പോളിങ് നിരക്ക് ഉയര്‍ന്നത്. സി.പി.എമ്മിന്‍െറ സമ്പൂര്‍ണാധിപത്യം നിലനിന്നിരുന്ന ആദിവാസി കോളനികളില്‍ കടന്നുകയറ്റം നടത്താന്‍ ബി.ജെ.പി ഇത്തവണ ഏറെ ശ്രമിച്ചിരുന്നു. എങ്കിലും ജില്ലയിലെ ഭൂരിഭാഗം കോളനികളുടെയും നിയന്ത്രണം ഇപ്പോഴും സി.പി.എമ്മിനാണ്.
വോട്ടിങ് ശതമാനം ഉയരുമ്പോള്‍ ഇടതുമുന്നണി പ്രതീക്ഷ വെക്കുന്നതിന്‍െറ അടിസ്ഥാനം ഗോത്രവര്‍ഗ വോട്ടുകള്‍ കൂടുതലായി പോള്‍ ചെയ്യപ്പെട്ടതാണ്. തങ്ങളുടെ സ്വാധീന മേഖലകളില്‍ ബി.ജെ.പി കടന്നുകയറുന്നത് തടയാന്‍ സി.പി.എം ഇത്തവണ മറുതന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. ആദിവാസി വോട്ടര്‍മാര്‍ കൂടുതലായി എത്താന്‍ ഗോത്രമേഖലയിലെ സി.പി.എം-ബി.ജെ.പി പോര് കാരണമായിട്ടുണ്ട്. സംവരണത്തിലൂടെ അധികാര പങ്കാളിത്തത്തിന് കൂടുതല്‍ അവസരം ലഭിച്ചതും പട്ടികവര്‍ഗ മേഖലയിലെ ഉണര്‍വിന് ആക്കം കൂട്ടി.
ഉച്ചക്ക് ഒരുമണിയാവുമ്പോഴേക്കും 63.65 ശതമാനം പോളിങ്ങാണ് നൂല്‍പുഴ ഗ്രാമപഞ്ചായത്തില്‍ രേഖപ്പെടുത്തിയത്. പഞ്ചായത്തിലെ പിലാക്കാവ് വാര്‍ഡില്‍ ഉച്ച ഒരു മണിയോടെ പോളിങ് ശതമാനം 83.62 ആയിരുന്നു. വനഗ്രാമങ്ങളിലെ വോട്ടര്‍മാരടക്കം ബഹുഭൂരിഭാഗവും ഉച്ചക്കു മുമ്പേ വോട്ട് രേഖപ്പെടുത്തി. നൂല്‍പുഴയില്‍ ഭരണമാറ്റത്തിനുള്ള സൂചനയായി ഉയര്‍ന്ന വോട്ടിങ് നില ഇടതുമുന്നണി വിശദീകരിക്കുമ്പോള്‍ വോട്ടിങ് ശതമാനത്തിലെ മുന്നേറ്റം യു.ഡി.എഫിന് സഹായകമാവുമെന്നാണ് മറുപക്ഷത്തിന്‍െറ അവകാശവാദം.
വനാന്തര്‍ മേഖലയായ കുറിച്യാട്ടെ കാട്ടുനായ്ക്ക വോട്ടര്‍മാര്‍ കൊടും വനത്തിലൂടെ പത്ത് കിലോ മീറ്ററോളം നടന്ന് പുറംലോകത്തത്തെി വോട്ട് ചെയ്തു. വനാതിര്‍ത്തി മേഖലയായ വടക്കനാട് പച്ചാടിയിലായിരുന്നു ഇത്തവണ ഇവര്‍ക്ക് ബൂത്ത് അനുവദിച്ചിരുന്നത്.
മാവോവാദി ഭീഷണി നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഭീഷണിയും പ്രകോപനങ്ങളും അവഗണിച്ചാണ് ജനാധിപത്യത്തിന് വിരലൊപ്പ് ചാര്‍ത്താന്‍ കുറിച്യാട് കോളനിയിലെ 14 കുടുംബങ്ങളില്‍നിന്നുള്ള വോട്ടര്‍മാരത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.