നിലംപൊത്തിയ വീടിനുമുന്നിൽ ഒരു കുടുംബം
text_fieldsഗൂഡല്ലൂർ: കാറ്റിലും മഴയിലും നിലംപൊത്തിയ വീടിനുമുന്നിൽ കൈക്കുഞ്ഞുമായി ഒരു കുടുംബം. പന്തല്ലൂർ താലൂക്കിലെ കൊളപ്പള്ളി മുരുക്കം പാടിയിലെ ഇരുദയദാസ് (40) ആണ് ദുരിതത്തിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലുമാണ് വീട് തകർന്നത്. കുടുംബം പുറത്തായതിനാൽ ആളപായമുണ്ടായില്ല. രണ്ടുവർഷംമുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ വീട് നശിച്ചിരുന്നു. തുടർന്ന് അറ്റകുറ്റപ്പണിചെയ്ത് പ്ലാസ്റ്റിക് മേഞ്ഞ് ഈ കൂരയിൽ തന്നെയാണ് കഴിയുന്നത്.
ഇതിനിടയിലാണ് മഴയിലും കാറ്റിലും വീട് നിലംപൊത്തിയത്. കൈക്കുഞ്ഞും മറ്റ് രണ്ടുമക്കളുമായി ഇപ്പോൾ ഭാര്യാമാതാവിെൻറ വീടാണ് ആശ്രയം. റവന്യൂ അധികൃതരുെട കനിവിനായി കാത്തിരിക്കുകയാണ് കുടുംബം. പട്ടയമില്ലാത്തതിനാൽ പുനരധിവാസ പദ്ധതിയിലുൾപ്പെടുത്താൻ ജില്ല കലക്ടർക്കുവരെ നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ഇരുദയദാസ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.