വിലക്കയറ്റത്തിൽ മുങ്ങി റമദാൻ വിപണി
text_fieldsകൽപറ്റ: നോമ്പുകാലം ആരംഭിച്ചതോടെ നിേത്യാപയോഗ സാധനങ്ങളുടെയും പഴങ്ങളുടെയും വിലക്കയറ്റം റമദാൻ വിപണിയെ തളർത്തുന്നു. നോമ്പ് ആരംഭിച്ചതു മുതൽ പലവ്യഞ്ജന വില വർധനവിന് പിന്നാലെ പഴം, പച്ചക്കറി, മത്സ്യ മാംസാദികൾക്കും പൊള്ളുന്ന വിലയാണ് വിപണിയിലുള്ളത്. മാമ്പഴം ഒഴികെ ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന മിക്ക പഴങ്ങൾക്കും 20 ശതമാനത്തോളം വില അധികമാണ്.
റമദാൻ കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാരക്കക്കും ഈത്തപ്പഴത്തിനും കിലോക്ക് 200 രൂപ മുതലാണ് വില. ആപ്പിൾ കിലോക്ക് സ്വദേശി, വിദേശി എന്നിവ തരംതിരിച്ച് 140 മുതൽ 200 രൂപ വരെയാണ്. മഴക്കാലം തുടങ്ങിയതോടെ ഓറഞ്ചിെൻറയും മുസമ്പിയുടെയും വില 80നു മുകളിലായി. ഒരുമാസം മുമ്പ് 60 രൂപയുണ്ടായിരുന്ന മുന്തിരിക്ക് ഇപ്പോൾ 70 മുതൽ 100 രൂപ വരെ നൽകണം. ചെറുപഴത്തിനും നേന്ത്രപ്പഴത്തിനും കഴിഞ്ഞ മാസത്തേക്കാൾ പതിന്മടങ്ങ് വില കൂടിയിട്ടുണ്ട്.
മത്സ്യങ്ങളും മാംസവും സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത തരത്തിലാണ് വിലയുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ കിലോക്ക് 160 രൂപയുണ്ടായിരുന്ന കോഴിക്ക് 220 രൂപയോളമായി വില. നൂറു രൂപയിൽനിന്ന് തുടങ്ങി അയല 200, കോര 160, ചെമ്മീൻ 400, നെയ്മീൻ 500 എന്നിങ്ങനെ സാധാരണക്കാരെൻറ കീശ കാലിയാക്കുന്ന തരത്തിൽ മത്സ്യവില കുതിക്കുകയാണ്.
മുൻകാലങ്ങളിൽ പരസ്യ വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്തിയിരുന്ന മാവേലി സ്റ്റോറുകളും റേഷൻ കടകളും ശൂന്യമാണ്. റമദാൻ മാസത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള പച്ചരിയാകട്ടെ റേഷൻ കാർഡ് അടിസ്ഥാനത്തിൽ അളവിൽ വളരെ കുറവായതിനാൽ പൊതുവിപണിയിൽ കിലോക്ക് 22 മുതൽ 30 വരെയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.