സമ്പർക്കത്തിൽ ആശങ്കയുമായി വയനാട്
text_fieldsകൽപറ്റ: ജില്ലയിൽ നാൾക്കുനാൾ സമ്പർക്ക രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന വലിയ ആശങ്ക സൃഷ്ടിക്കുന്നു. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 17 രോഗികളിൽ 15 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.
രണ്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. 49 പേര്‍ രോഗമുക്തി നേടി. ഇതോടെ, ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 401 ആയി. ഇതില്‍ 251 പേര്‍ രോഗമുക്തരായി. ഒരാള്‍ മരിച്ചു. നിലവില്‍ 149 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ജില്ലയില്‍ 141 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ 15
സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച് ജൂലൈ 25 മുതല്‍ ചികിത്സയിലുള്ള 22കാരെൻറ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (18), സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് ജൂലൈ 23 മുതല്‍ ചികിത്സയിലുള്ള 52കാരെൻറ സമ്പര്‍ക്കപ്പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (36), ബത്തേരിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരായിരുന്ന ബീനാച്ചി സ്വദേശികള്‍ (20, 29), പൂളവയല്‍ സ്വദേശി (25), ചെതലയം സ്വദേശി (23), കൊളഗപ്പാറ സ്വദേശി (22), കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ കൂടെ വന്ന് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ അംഗങ്ങളായ എട്ട് വാളാട് സ്വദേശികള്‍ (19, 14 വയസ്സുള്ള സ്ത്രീകളും 29, 60, 35, 16, 33, 24 വയസ്സുള്ള പുരുഷന്മാരും) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
പുറത്തുനിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍ രണ്ട്
ജൂലൈ 13ന് ഡല്‍ഹിയില്‍നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പള്ളി സ്വദേശി (22), ജൂലൈ 23ന് ബംഗളൂരുവില്‍നിന്നെത്തി ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറുക്കന്മൂല സ്വദേശി (35) എന്നിവരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
രോഗമുക്തി നേടിയവര്‍ 49
എടവക (42), പനമരം (33, 27, 5, 33), പടിഞ്ഞാറത്തറ (26, 30), കാപ്പന്‍കൊല്ലി (10, 42), മേപ്പാടി (19, 57, 50, 21), മുട്ടില്‍ (60, 22, 43), കല്‍പറ്റ (24), മൂടക്കൊല്ലി (53), തരുവണ (26), തൊണ്ടര്‍നാട് (46, 54, നാല്, ഒന്ന്), മട്ടിലയം (20, 30), കോട്ടത്തറ (30), റിപ്പണ്‍ (40), മൂപ്പൈനാട് (26), ചെന്നലോട് (40, 23, 40), തൃക്കൈപ്പറ്റ (25), നെടുങ്കരണ (24), പാലയണ (34), പുല്‍പള്ളി (51), കുപ്പാടി (24), ചീരാല്‍ (26), മാനന്തവാടി (46, 49), വെള്ളമുണ്ട (27), അഞ്ചുകുന്ന് (25), പയ്യമ്പള്ളി (30), പനമരം (33), പീച്ചങ്കോട് (50), ചുണ്ടേല്‍ (24), മീനങ്ങാടി (32), കാരച്ചാല്‍ (32), ബത്തേരി (33), കണിയാരം (30) സ്വദേശികളാണ് രോഗമുക്തി നേടിയവര്‍.
155 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ തിങ്കളാഴ്ച 155 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 171 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2811 പേര്‍. തിങ്കളാഴ്ച വന്ന 29 പേര്‍ ഉള്‍പ്പെടെ 150 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. 46 പേരുടെ സാമ്പിളും കൂടി പരിശോധനക്ക് അയച്ചു. ഇതുവരെ പരിശോധനക്കയച്ച 14,399 സാമ്പിളുകളില്‍ 13,332 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12,931 നെഗറ്റിവും 401 പോസിറ്റിവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.