ആരോഗ്യ ഇൻഷുറൻസ് നിഷേധം; കിടപ്പു സമരവുമായി യൂത്ത് ലീഗ്
text_fieldsകൽപറ്റ: കോവിഡ് നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് നിർധന രോഗികൾക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെയും വിഷയം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നിലപാടിലും പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ കിടപ്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ഹാരിസ് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ ഒന്നര ലക്ഷത്തോളം വരുന്ന കുടുംബങ്ങളിൽനിന്നുള്ള ആറു ലക്ഷത്തോളം പേർ നിലവിൽ ഈ ഇൻഷുറൻസ് പരിധിയിലുണ്ട്. ഇതുമൂലം ജില്ലയിലെ പാവപ്പെട്ട രോഗികൾ ഏറെ ബുദ്ധിമുട്ടുകയാണ്.
സ്വകാര്യ ആശുപത്രി അധികൃതരുടെ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും പദ്ധതിയെ നിയന്ത്രിക്കുന്ന ഗ്രീൻ ഇവൻറ്സ് കമ്മിറ്റി അടിയന്തരയോഗം ചേർന്ന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കലക്ടർക്ക് യൂത്ത് ലീഗ് നിവേദനം നൽകി. അഡ്വ. എ.പി. മുസ്തഫ, ഷമീം പാറക്കണ്ടി, എ. ജാഫർ മാസ്റ്റർ, പി.പി. ഷൈജൽ, സി.കെ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.