ഒട്ടക മഹോത്സവം കാണാൻ നിരവധി വിദേശികൾ
text_fieldsത്വാഇഫ്: കിരീടാവകാശിയുടെ പേരിൽ ത്വാഇഫിൽ നടക്കുന്ന ഒട്ടകമഹോത്സവം കാണാൻ നിരവധി സ്വദേശികളും വിദേശികളുമെത്തി.
കഴിഞ്ഞദിവസങ്ങളിൽ ഒട്ടകമൈതാനത്ത് നടന്ന ചില പ്രാഥമിക റൗണ്ട് മത്സരങ്ങൾ കാണാനാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും ത്വാഇഫിലൂടെ കടന്നുപോകുന്നവരുമായ ആളുകൾ കുടുംബസമേതവും അല്ലാതെയും എത്തിയത്. മത്സരത്തിനായി ഒട്ടകങ്ങളെ ഒരുക്കൽ, ഒാട്ടമത്സരങ്ങൾ, വിജയംവരിച്ച ഒട്ടക ഉടമകളുടെ സന്തോഷത്തിെൻറയും ഉത്സാഹത്തിെൻറയും നിമിഷങ്ങൾ, മഹോത്സവത്തോടനുബന്ധിച്ച വിവിധങ്ങളായ പരിപാടികൾ എന്നിവ കാണുകയും ആസ്വദിക്കുകയും ചെയ്തു.
ഫിനിഷിങ് ലൈൻ ടെക്നിക്കുകൾ, ഇലക്ട്രോണിക് ചിപ്സ്, റോബോട്ട് റൈഡേഴ്സ്, ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ് ടെക്നിക്കുകൾ, ഉത്തേജകമരുന്ന് കണ്ടെത്തുന്നതിൽ ഫെസ്റ്റിവൽ കമ്മിറ്റികളുടെ പങ്ക് എന്നിവ ഉൾപ്പെടെ ഒട്ടകമത്സരത്തിൽ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകളെയും ഉപകരണങ്ങളെയും കുറിച്ച അറിവുകളുമായാണ് പല സന്ദർശകരും ഒട്ടകമഹോത്സവ വേദിയിൽനിന്ന് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.