'സുരാജിനെ മാറ്റിയ പവിത്രൻ'
text_fieldsമോഹൻലാലിന്റെ വിൻസെന്റ് ഗോമസ്
ഞാൻ മോഹൻലാൽ ആരാധകനാണ്. രാജാവിന്റെ മകനിലെ വിൻസൻ ഗോമസിനെ ഒരിക്കലും മറക്കാനാവില്ല.
കഥാപാത്രം: വിൻസെന്റ് ഗോമസ്
അഭിനേതാവ്: മോഹൻലാൽ
ചിത്രം: രാജാവിന്റെ മകൻ (2016)
സംവിധാനം: തമ്പി കണ്ണന്താനം
ഒരിക്കലും മറക്കാനാവാത്ത തമ്പി
മൂന്നാം പക്കത്തിലെ തമ്പി ഇന്നും നൊമ്പരമാണ്. തിലകൻെറ ആ കഥാപാത്രം എന്നെന്നും പ്രേക്ഷക മനസിൽ നിലനിൽക്കും.
കഥാപാത്രം: തമ്പി
അഭിനേതാവ്: തിലകൻ
ചിത്രം: മൂന്നാംപക്കം (1988)
സംവിധാനം: പത്മരാജൻ
മമ്മൂട്ടിക്ക് മാത്രം അവതരിപ്പിക്കാൻ കഴിയുന്ന ജി.കെ
ന്യൂഡൽഹിയിലെ ജി.കെ എന്ന കഥാപാത്രം മനസിൽ നിന്ന് മായില്ല. ആ സിനിമ കണ്ട് അതിലെ ഡയലോഗുകളെല്ലാം അനുകരിക്കാൻ ശ്രമിച്ചിരുന്നു.
കഥാപാത്രം: ജി. കൃഷ്ണമൂർത്തി
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: ന്യൂഡൽഹി (1987)
സംവിധാനം: ജോഷി
പൊട്ടിച്ചിരിപ്പിക്കുന്ന ദിലീപ് തമാശകൾ
തമാശ സിനിമകളാണ് കാണാനിഷ്ടം. അതിനാൽ ദിലീപ് ചിത്രങ്ങളെല്ലാം ഇടക്കിടക്ക് കാണാറുണ്ട്. ദിലീപിന്റെ ടൂ കൺട്രീസ് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ്.
കഥാപാത്രം: ഉല്ലാസ്
അഭിനേതാവ്: ദിലീപ്
ചിത്രം: 2 കൺട്രീസ് ( 2015)
സംവിധാനം: ഷാഫി
മാമച്ചൻ ഇപ്പോഴും ചിരിപ്പിക്കുന്നു
വെള്ളിമൂങ്ങയിലെ ബിജു മോനോൻ അവതരിപ്പിച്ച മാമച്ചൻ ഏറെ ചിരിപ്പിച്ച കഥാപാത്രമാണ്. ആ സിനിമ നിരവധി തവണയാണ് കണ്ടത്.
കഥാപാത്രം: മാമച്ചൻ
അഭിനേതാവ്: ബിജു മോനോൻ
ചിത്രം: വെള്ളിമൂങ്ങ ( 2014)
സംവിധാനം: ജിബു ജേക്കബ്
മായാവിയുടെ ആശാൻ
മായാവി എന്ന ചിത്രത്തിലെ സലീം കുമാർ കഥാപാത്രം ഇന്നും ട്രോളുകളിൽ നിറയുന്നതാണ്. ആ സിനിമയിലെ കണ്ണൻ സ്രാങ്ക് മറക്കാനാവാത്ത കഥാപാത്രം തന്നെയാണ്.
കഥാപാത്രം: കണ്ണൻ സ്രാങ്ക്
അഭിനേതാവ്: സലീം കുമാർ
ചിത്രം: മായാവി ( 2007)
സംവിധാനം: ഷാഫി
പാമ്പ് ജോയ് പൃഥ്വിയുടെ മികച്ച കഥാപാത്രം
പൃഥ്വിരാജിന്റെ കഥാപാത്രങ്ങളിൽ ഇഷ്ടപ്പെട്ടത് പാവാടയിലെ പാമ്പ് ജോയിയെ ആണ്. തമാശയും ഗൗരവവും ഉൾപ്പെട്ട കഥാപാത്രമായിരുന്നു അത്.
കഥാപാത്രം: പാമ്പ് ജോയ്
അഭിനേതാവ്: പൃഥ്വിരാജ്
ചിത്രം: പാവാട ( 2016)
സംവിധാനം: ജി മാർത്താണ്ഡൻ
കൽപ്പനയുടെ കൊച്ചുവാവ സുരപാലൻ
ഡോൾഫിൻസ് എന്ന ചിത്രത്തിലെ കൽപ്പനയുടെ കഥാപാത്രം മറക്കാനാവില്ല. കൊച്ചുവാവ സുരപാലൻ എന്ന കഥാപാത്രത്തെ കൽപന മികച്ചതാക്കി. ഉള്ളിൽ നൊമ്പരമായി ഓർത്തിരിക്കുന്ന കഥാപാത്രമാണത്.
കഥാപാത്രം: കൊച്ചുവാവ സുരപാലൻ
അഭിനേതാവ്: കൽപ്പന
ചിത്രം: ഡോൾഫിൻസ് ( 2014)
സംവിധാനം: ദീപൻ
മീശപിരിച്ച ചാക്കോച്ചന്റെ കൗട്ട ശിവൻ
കുഞ്ചാക്കോ ബോബന്റെ മീശപിരിക്കുന്ന കഥാപാത്രങ്ങളോടാണ് കൂടുതൽ ഇഷ്ടം. വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിൽ കൗട്ട ശിവനെ ചാക്കോച്ചൻ ഭംഗിയായി അവതരിപ്പിച്ചു.
കഥാപാത്രം: കൗട്ട ശിവൻ
അഭിനേതാവ്: കുഞ്ചാക്കോ ബോബൻ
ചിത്രം: വർണ്യത്തിൽ ആശങ്ക ( 2017)
സംവിധാനം: സിദ്ധാർഥ്
സുരാജിനെ തന്നെ മാറ്റിയ പവിത്രൻ
മലയാളികൾ നെഞ്ചേറ്റിയ കഥാപാത്രമാണ് ആക്ഷൻ ഹീറോ ബിജുവിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പവിത്രൻ എന്ന കഥാപാത്രം. ചെറിയ രംഗത്തിലൂടെ സുരാജിനെ തന്നെ മാറ്റി മറിക്കുകയായിരുന്നു
കഥാപാത്രം: പവിത്രൻ
അഭിനേതാവ്: സുരാജ് വെഞ്ഞാറമൂട്
ചിത്രം: ആക്ഷൻ ഹീറോ ബിജു ( 2016)
സംവിധാനം: എബ്രിഡ് ഷൈൻ
കള്ളൻ പ്രസാദ്
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കള്ളനെ അവതരിപ്പിക്കാൻ ഫഹദ് ഫാസിലിന് മാത്രമേ കഴിയൂ.
കഥാപാത്രം: പ്രസാദ്
അഭിനേതാവ്: ഫഹദ് ഫാസിൽ
ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും ( 2017)
സംവിധാനം: ദിലീഷ് പോത്തൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.