'ഭക്ഷണം മാത്രമല്ല, സിനിമയും സംസാരിക്കാം...'
text_fieldsഎല്ലാ നാട്ടിലും കൊസ്തേപുമാരെ കാണാം
കഴിഞ്ഞ ദിവസം കണ്ട ചിത്രമാണ് ഭീമന്റെ വഴി. ഈ ചിത്രത്തിൽ ജിനു ജോസഫിന്റെ കൊസ്തേപ് എന്ന കഥാപാത്രത്തെയാണ് ആദ്യം അവതരിപ്പിക്കുന്നത്. എല്ലാ നാട്ടിലും കൊസ്തേപുമാരുണ്ടാകും. ജിനു ജോസഫിന്റെ കരിയറിൽ വ്യത്യസ്ത കഥാപാത്രമാണ് കൊസ്തേപ്പ്.
കഥാപാത്രം: കൊസ്തേപ്പ്
അഭിനേതാവ്: ജിനു ജോസഫ്
സിനിമ: ഭീമന്റെ വഴി (2021)
സംവിധാനം: അഷ്റഫ് ഹംസ
മലയാളിയെ യാത്രാപ്രേമിയാക്കിയ കൈസി
യാത്ര ഇഷ്ടപ്പെടുന്ന എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ കഥാപാത്രമാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിൽ ദുൽഖർ അവതരിപ്പിച്ച കൈസി എന്ന കഥാപാതാരം. മലയാളികൾക്ക് യാത്രകൾ പോകാൻ പ്രചോദനം നൽകിയ കഥാപാത്രമാണ് കൈസി.
കഥാപാത്രം: കാസി
അഭിനേതാവ്: ദുൽഖർ സൽമാൻ
സിനിമ: നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി (2013)
സംവിധാനം: സമീർ താഹിർ
മമ്മൂട്ടിയെ വിറപ്പിച്ച ഹൈദർ മരക്കാർ
മമ്മൂട്ടി ഉൾപ്പെടെ നിരവധി താരങ്ങൾ നിറഞ്ഞു നിന്ന ചിത്രമാണ് ധ്രുവം. എന്നാൽ ആ ചിത്രത്തിൽ ഇഷ്ടപ്പെട്ട കഥാപാത്രം വില്ലനായ ഹൈദർ മരക്കാർ ആണ്. പല രംഗങ്ങളിലും ഹൈദർ മരക്കാർസ മമ്മൂട്ടിയേക്കാൾ ഒരുപടി മുന്നിലാണെന്ന് ചിത്രം കാണുമ്പോൾ തോന്നും
കഥാപാത്രം: ഹൈദർ മരക്കാർ
അഭിനേതാവ്: ടൈഗർ പ്രഭാകർ
സിനിമ: ധ്രുവം (1993)
സംവിധാനം: ജോഷി
ഷാജിപാപ്പനെ പോലെ ഒരു നേതാവിനെയാണ് നാടിനാവശ്യം
ആട് എന്ന ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പനെ ഒരുപാടിഷ്ടമാണ്. ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന് ഷാജിപാപ്പൻ കാണിച്ചുതരുന്നു.
കഥാപാത്രം: ഷാജി പാപ്പൻ
അഭിനേതാവ്: ജയസൂര്യ
സിനിമ: ആട്: ഒരു ഭീകരജീവിയാണ് (2015)
സംവിധാനം: മിഥുൻ മാനുവൽ തോമസ്
സേതുരാമയ്യർ തനിച്ചല്ല, എപ്പോഴും ആ പശ്ചാത്തല സംഗീതവും കൂടെയുണ്ട്...
മമ്മൂട്ടിയുടെ സേതുരാമയ്യർ തന്നെയാണ് ഇഷ്ടകഥാപാത്രം. കുറ്റാന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് വേറിട്ട് നിൽക്കുന്ന കഥാപാത്രമായിരുന്നു അത്.
സേതുരാമയ്യർ മുരടനായ ഉദ്യോഗസ്ഥനായിരുന്നില്ല. മമ്മൂട്ടി ആ കഥാപാത്രത്തെ ഉജ്ജ്വലമാക്കി.
കഥാപാത്രം: സേതുരാമയ്യർ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് (1988)
സംവിധാനം: കെ. മധു
ജയറാമിന്റെ റെജിയെയാണ് സമൂഹത്തിനാവശ്യം
ജയറാം അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറെയിഷ്ടം മനസിനക്കരെയിലെ റെജിയെ ആണ്. മലയാളി ഏറ്റെടുത്ത ചിത്രമാണ് മനസിനക്കരെ. വലിയ സന്ദേശമാണ് ആ സിനിമ പറയുന്നത്.
കഥാപാത്രം: റെജി
അഭിനേതാവ്: ജയറാം
സിനിമ: മനസ്സിനക്കരെ (2003)
സംവിധാനം: സത്യൻ അന്തിക്കാട്
വിൻസൻ ഗോമസ്, ലാലേട്ടന്റെ ക്ലാസിക്
ഞാൻ മോഹൻലാൽ ആരാധകനാണ്. മോഹൻലാലിന്റെ ഏത് കഥാപാത്രം തെരഞ്ഞെടുക്കും എന്ന് കൺഫ്യൂഷനാണ്. എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്. എപ്പോഴും ആദ്യം മനസിലേക്ക് ഓടിവരുന്ന മോഹൻലാൽ കഥാപാത്രം രാജാവിന്റെ മകനിലെ വിൻസൻ ഗോമസ് ആണ്. മോഹൻലാലിന്റെ ക്ലാസിക് കഥാപാത്രമാണ് വിൻസന്റ് ഗോമസ്.
കഥാപാത്രം: വിൻസന്റ് ഗോമസ്
അഭിനേതാവ്: മോഹൻലാൽ
സിനിമ: രാജാവിന്റെ മകൻ (1986)
സംവിധാനം: തമ്പി കണ്ണന്താനം
ഇടുക്കിയിലെ മഹേഷ്, ഫഹദിന്റെ സ്വാഭാവികാഭിനയം..
ഫഹദ് ഫാസിലിന്റെ മികച്ച കഥാപാത്രമാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ മഹേഷ്. ഒരു ഇടുക്കിക്കാരനായി ഫഹദ് മികച്ച പ്രകടനമാണ് കഴ്ചവെച്ചത്. സ്വാഭാവികമായ അഭിനയത്തിലൂടെ ഫഹദ് അത്ഭുതപ്പെടുത്തി.
കഥാപാത്രം: മഹേഷ്
അഭിനേതാവ്: ഫഹദ് ഫാസിൽ
സിനിമ: മഹേഷിന്‍റെ പ്രതികാരം (2016)
സംവിധാനം: ദിലീഷ് പോത്തൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.