പൊലീസുകാരെല്ലാം ഭരത് ചന്ദ്രനെ പോലെയാകണം -കണ്ണൂർ ഷരീഫ്
text_fieldsമമ്മൂട്ടിയുടെ ആ നടത്തം...
മികച്ച കഥാപാത്രങ്ങളിൽ ആദ്യത്തേത് മമ്മൂട്ടിയുടെ സേതുരാമയ്യർ തന്നെയാണ്. ആ പശ്ചാത്തല സംഗീതവും മമ്മൂട്ടിയുടെ നടത്തവുമെല്ലാം ഇന്നും ആവേശമുണ്ടാക്കുന്നതാണ്. കുറേ തവണ കണ്ട ചിത്രം കൂടിയാണ് സി.ബി.ഐ ഡയറിക്കുറിപ്പ്.
കഥാപാത്രം: സേതുരാമയ്യർ
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് ( 1988)
സംവിധാനം: കെ. മധു
നന്മയുള്ള തമ്പുരാൻ
മലയാളിക്ക് മറക്കാനാവാത്ത കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠൻ. നന്മയും ചങ്കൂറ്റവും ചേർന്ന കഥാപാത്രം. നന്മയുള്ള തമ്പുരാനെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.
കഥാപാത്രം: മംഗലശ്ശേരി നീലകണ്ഠൻ
അഭിനേതാവ്: മോഹൻലാൽ
ചിത്രം: ദേവാസുരം ( 1993)
സംവിധാനം: ഐ.വി ശശി
സേതുമാധവനെ മറക്കാനാവില്ല
ബന്ധങ്ങളുടെ മൂല്യം വരച്ചുവെച്ച ചിത്രമാണ് കിരീടം. ചിത്രത്തിലെ സേതുമാധവനെ മറക്കാനാവില്ല. അച്ഛന്റെ സ്വപ്നങ്ങളെ തകർക്കുന്ന സേതുമാധവൻ. ചില കഥാപാത്രങ്ങൾ ഒരിക്കലും മനസിൽ നിന്ന് മായില്ല. അതുപോലെയൊരു കഥാപാത്രമാണ് സേതുമാധവൻ.
കഥാപാത്രം: സേതുമാധവൻ
അഭിനേതാവ്: മോഹൻലാൽ
ചിത്രം: കിരീടം (1989)
സംവിധാനം: സിബി മലയിൽ
ജയസൂര്യ ജീവിച്ച വെള്ളം മുരളി
വെള്ളം എന്ന ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച വെള്ളം മുരളി എന്ന കഥാപാത്രത്തെ പറയാതിരിക്കാനാവില്ല. എന്റെ സുഹൃത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ആ ചിത്രം ഒരുക്കിയത്. ചിത്രത്തിൽ ജയസൂര്യ മുരളിയായി ജീവിക്കുകയായിരുന്നു. മുൻധാരണയോടെ ആരെയും വിലയിരുത്തരുതെന്നാണ് ചിത്രം പറയുന്നത്.
കഥാപാത്രം: മുരളി
അഭിനേതാവ്: ജയസൂര്യ
ചിത്രം: വെള്ളം (2021)
സംവിധാനം: പ്രജേഷ് സെൻ
ദിഗംബരന്റെ ആ കണ്ണുകൾ...
അനന്തഭദ്രം എന്ന ചിത്രത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച ദിഗംബരന്റേത് മികച്ച പ്രകടനമായിരുന്നു. ആ മുഖത്ത് വരുന്ന ഭാവങ്ങൾ കണ്ട് അതിശയിച്ചുപോയി. അസാധ്യ കഥാപാത്രം തന്നെയാണ് ദിഗംബരൻ. എൻ്റെ ഇഷ്ടകഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണത്.
കഥാപാത്രം: ദിഗംബരൻ
അഭിനേതാവ്: മനോജ് കെ ജയൻ
ചിത്രം: അനന്തഭദ്രം (2005)
സംവിധാനം: സന്തോഷ് ശിവൻ
പൊലീസെന്നാൽ അത് ഭരത് ചന്ദ്രൻ ഐ.പി.എസ്
പൊലീസ് വേഷത്തിൽ സുരേഷ് ഗോപി തിളങ്ങിയ കഥാപാത്രമാണ് ഭരത് ചന്ദ്രൻ ഐ.പി.എസ്. പൊലീസുകാരൻ എങ്ങിനെയാകണം എന്നതിന്റെ ഉദാഹരണമായിരുന്നു ഭരത് ചന്ദ്രൻ. ഇന്നും കാണുമ്പോൾ കൈയടിച്ച് പോകുന്ന കഥാപാത്രമാണ് ഭരത് ചന്ദ്രൻ.
കഥാപാത്രം: ഭരത് ചന്ദ്രൻ
അഭിനേതാവ്: സുരേഷ് ഗോപി
ചിത്രം: കമ്മീഷണർ (1994)
സംവിധാനം: ഷാജി കൈലാസ്
മുഖം നോക്കാതെ നടപടിയെടുക്കുന്ന ബൽറാം
മമ്മൂട്ടിയുടെ പൊലീസ് വേഷത്തിൽ മികച്ചതെന്ന് തോന്നിയത് ആവനാഴി എന്ന ചിത്രത്തിലെ ഇൻസ്പെക്ടർ ബൽറാം. നിയമപാലനത്തിനായി മുഖം നോക്കാതെ നടപടിയെടുക്കുന്ന ബൽറാം. ആ കഥാപാത്രത്തിന്റെ സംഭാഷണങ്ങളെല്ലാം നമ്മെ കോരിത്തരിപ്പിക്കും.
കഥാപാത്രം: ഇൻസ്പെക്ടർ ബൽറാം
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: ആവനാഴി (1986)
സംവിധാനം: ഐ.വി ശശി
മഞ്ജുവിന്റെ ഭദ്ര
സ്ത്രീ കഥാപാത്രങ്ങളിൽ മികച്ചതെന്ന് തോന്നിയത് കണ്ണെഴുതിപൊട്ടുംതൊട്ട് എന്ന ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച ഭദ്രയാണ്. അഭിനയത്തിന്റെ വിവിധ തലങ്ങളാണ് ആ വേഷത്തിലൂടെ മഞ്ജു കാണിച്ചു തന്നത്. മഞ്ജുവിന്റെ മികച്ച കഥാപാത്രം തന്നെയാണ് ഭദ്ര.
കഥാപാത്രം: ഭദ്ര
അഭിനേതാവ്: മഞ്ജു വാര്യർ
ചിത്രം: കണ്ണെഴുതി പൊട്ടുംതൊട്ട് (1999)
സംവിധാനം: ടി.കെ രാജീവ് കുമാർ
കൂനൻ ദിലീപ്
ദിലീപ് അവതരിപ്പിച്ച മികച്ച കഥാപാത്രം കുഞ്ഞിക്കൂനനിലെ കൂനനാണ്. മലയാളത്തിൽ വ്യത്യസ്ത തരത്തലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനാണ് ദിലീപ്. അതിൽ എനിക്കിഷ്ടം കുഞ്ഞിക്കൂനനിലെ കഥാപാത്രമാണ്.
കഥാപാത്രം: കൂനൻ
അഭിനേതാവ്: ദിലീപ്
ചിത്രം: കുഞ്ഞിക്കൂനൻ (2002)
സംവിധാനം: ശശി ശങ്കർ
കണക്കിനെ സ്നേഹിച്ച ചാക്കോ മാഷ്
നിരവധി കഥാപാത്രങ്ങളിലൂടെ അമ്പരപ്പിച്ച നടനാണ് തിലകൻ. സ്ഫടകത്തിൽ തിലകൻ അവതരിപ്പിച്ച ചാക്കോ മാഷിനെ മലയാളി മറക്കില്ല. തിലകനും മോഹൻലാലും ചേർന്ന് അഭിനയിച്ച ചിത്രങ്ങളിൽ മികച്ചതായിരുന്നു സ്ഫടികം.
കഥാപാത്രം: ചാക്കോ മാഷ്
അഭിനേതാവ്: തിലകൻ
ചിത്രം: സ്ഫടികം (1995)
സംവിധാനം: ഭദ്രൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.