എല്ലാം മഹേഷിന്റെ ആ നോട്ടത്തിലുണ്ട് -കെ.പി രാമനുണ്ണി
text_fieldsഓർമ സൂക്ഷിക്കുന്ന വേലായുധൻ ഭ്രാന്തനാകുന്നു
'ഇരുട്ടിന്റെ ആത്മാവ്' എന്ന ചിത്രത്തിലെ പ്രേംനസീറിന്റെ 'വേലായുധൻ' എന്ന കഥാപാത്രത്തെ മറക്കാനാവില്ല. മാനസിക വ്യതിയാനമുള്ളവരെ ഭ്രാന്തൻമാരായി മുദ്രകുത്തുന്നതിനെതിരെയാണ് ആ സിനിമ സംസാരിക്കുന്നത്. ചിത്രത്തിൽ പ്രേംനസീറിന്റേത് മികച്ച പ്രകടനമായിരുന്നു.
കഥാപാത്രം: വേലായുധൻ
അഭിനേതാവ്: പ്രേംനസീർ
ചിത്രം: ഇരുട്ടിന്റെ ആത്മാവ് (1966)
സംവിധാനം: പി. ഭാസ്കരൻ
ഹൃദയത്തിലെന്നും നോവായി സീത
ദാമ്പത്യത്തിൽ സനേഹം സാധ്യമെന്ന് പ്രഖ്യാപിച്ച സിനിമയാണ് സ്വയംവരം. ശാരദയുടെ മികച്ച പ്രകടനമാണ് ചിത്രത്തെ വേറിട്ടതാക്കിയത്. ഒരു ഭാര്യയുടെ ദു:ഖവും വേദനയും വളരെ മികച്ച രീതിയിൽ തന്നെ ശാരദ ചിത്രത്തിൽ അവതരിപ്പിച്ചു.
കഥാപാത്രം: സീത
അഭിനേതാവ്: ശാരദ
ചിത്രം: സ്വയംവരം (1972)
സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ
തബലിസ്റ്റ് അയ്യപ്പനെന്ന പുരുഷമൃഗം
അസാധ്യ കഥാപാത്രമാണ് യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ. ദൈവവും ചെകുത്താനും ചേർന്ന കലാകാരനാണ് അയാൾ. ഭരത്ഗോപിക്ക് മാത്രം ചെയ്യാനാവുന്ന കഥാപാത്രമാണ് അയ്യപ്പൻ. എല്ലാ പുരുഷൻമാരിലും തബലിസ്റ്റ് അയ്യപ്പൻ എന്ന ആഭാസൻ ഉണ്ടെന്ന് സിനിമ വിളിച്ചു പറയുന്നു
കഥാപാത്രം: തബലിസ്റ്റ് അയ്യപ്പൻ
അഭിനേതാവ്: ഭരത് ഗോപി
ചിത്രം: യവനിക (1982)
സംവിധാനം: കെ.ജി ജോർജ്
മോഹൻലാലിനെ കാരിക്കേച്ചറാക്കുന്ന മീര
സന്മനസുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിൽ കാർത്തിക അവതരിപ്പിച്ച മീര എന്ന കഥാപാത്രം മോഹൻലാൽ കഥാപാത്രത്തേക്കാൾ മികച്ചു നിൽക്കുന്നു. സ്ത്രീയുടെ പക്വതയും വിവേകവും നിറഞ്ഞ കഥാപാത്രമാണ് മീര. ചിത്രത്തിലെ പുരുഷ കഥാപാത്രങ്ങൾ മീരക്ക് മുന്നിൽ കാരിക്കേച്ചറുകളാകുന്നു
കഥാപാത്രം: മീര
അഭിനേതാവ്: കാർത്തിക
ചിത്രം: സന്മനസ്സുള്ളവർക്ക് സമാധാനം (1986)
സംവിധാനം: സത്യൻ അന്തിക്കാട്
മലയാളിയായ ഗൂർഖ രാം സിങ്
മലയാളി അതിജീവനത്തെ വരച്ചുവെച്ച കഥാപാത്രമാണ് മോഹൻലാലിന്റെ ഗൂർഖ രാംസിങ്. മലയാളിയുടെ സ്വഭാവ സവിശേഷതകൾ ആ കഥാപാത്രത്തിൽ കാണാം. മിടുക്കനായ മലയാളിയെ കൂടിയാണ് ആ കഥാപാത്രം പ്രതിനിധീകരിക്കുന്നത്.
കഥാപാത്രം: സേതു/ രാംസിങ്
അഭിനേതാവ്: മോഹൻലാൽ
ചിത്രം: ഗാന്ധിനഗർ സെക്കൻ്റ് സ്ട്രീറ്റ് (1986)
സംവിധാനം: സത്യൻ അന്തിക്കാട്
ഗംഗയായി പകർന്നാടിയ ശോഭന
ഗംഗ എന്ന കഥാപാത്രമായി നിറഞ്ഞാടിയ ശോഭനയുടെ കഥാപാത്രം എന്നും വേറിട്ടു നിൽക്കും. ശോഭനക്ക് മാത്രമേ അങ്ങിനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയൂ.
കഥാപാത്രം: ഗംഗ
അഭിനേതാവ്: ശോഭന
ചിത്രം: മണിച്ചിത്രത്താഴ് (1993)
സംവിധാനം: ഫാസിൽ
ചങ്ങലയിൽ ബന്ധിതനാകുന്ന ശങ്കു മേനോൻ
എന്റെ നോവൽ ആസ്പദമാക്കി പ്രിയനന്ദൻ സംവിധാനം ചെയ്ത ചിത്രമായ സൂഫി പറഞ്ഞ കഥയിലെ ശങ്കുമേനോനെ അവതരിപ്പിച്ച തമ്പി ആന്റണിയെ പരാമർശിക്കാതിരിക്കാനാവില്ല. കാത്തി വിട്ടുപോകുമ്പോൾ സ്വയം ചങ്ങലയിൽ ബന്ധിതനാകുന്ന രംഗം തന്നെ ആ കഥാപാത്രത്തിന്റെ മികച്ച പ്രകടനത്തിന് ഉദാഹരണമാണ്.
കഥാപാത്രം: ശങ്കു മേനോൻ
അഭിനേതാവ്: തമ്പി ആന്റണി
ചിത്രം: സൂഫി പറഞ്ഞ കഥ (2010)
സംവിധാനം: പ്രിയനന്ദൻ
മഹേഷിന്റെ ആ നോട്ടം...
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച മഹേഷ് എന്ന കഥാപാത്രത്തെ മറക്കാനാവില്ല. അസാധാരണമായ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. മഹേഷ് എന്ന വ്യക്തിത്വത്തെ സ്വാഭാവിക അഭിനയത്തിലൂടെ ഫഹദ് അവതരിപ്പിച്ചു. കണ്ണുകളിലൂടെയാണ് ഫഹദ് അഭിനയിക്കുന്നത്. സാധാരണമെന്ന് തോന്നുന്ന അസാധാരണ കഥാപാത്രത്തെ ഫഹദ് ഭംഗിയായി അവതരിപ്പിച്ചു.
കഥാപാത്രം: മഹേഷ്
അഭിനേതാവ്: ഫഹദ് ഫാസിൽ
ചിത്രം: മഹേഷിന്റെ പ്രതികാരം (2016)
സംവിധാനം: ദിലീഷ് പോത്തൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.