Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എനിക്കേറെയിഷ്​ടം ലാലേട്ടന്‍റെ കഥാപാത്രങ്ങളെ...
cancel
Homechevron_rightMarakkillorikkalumchevron_rightArticleschevron_rightഎനിക്കേറെയിഷ്​ടം...

എനിക്കേറെയിഷ്​ടം ലാലേട്ടന്‍റെ കഥാപാത്രങ്ങളെ...

text_fields
bookmark_border

എല്ലാത്തരം സിനിമകളും കാണുന്നൊരാളാണ്​ ഞാൻ. സിനിമ തന്നെയാണ്​ ഏറ്റവും വലിയ ഹോബി. ഏറ്റവും കൂടുതൽ കാണുന്നത്​ ലാലേട്ടന്‍റെ സിനിമകൾ തന്നെയാണ്​. അദ്ദേഹം മൈജിയുടെ ബ്രാൻഡ്​ അംബാസഡർ കൂടിയായത്​ ഞങ്ങളുടെ ഭാഗ്യമാണ്​. ഇത്രയുംകാലം കണ്ട സിനിമകളിൽനിന്ന്​ ഏറ്റവും ഇഷ്ടമായ കഥാപാത്രങ്ങ​ളുടെ ഒരു ചുരുക്കപ്പട്ടിക തയാറാക്കുക ഏറെ ബുദ്ധിമുട്ടാണ്​.

1 ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ


മോഹൻലാലിന്​ ദേശീയ അവാർഡ്​ നേടിക്കൊടുത്ത ഭരതത്തിലെ കഥാപാത്രമാണ്​ എനിക്ക്​ ഏറെയിഷ്ടം. സ്വന്തം ജ്യേഷ്ഠൻ മരിച്ചുവെന്ന വിവരം മറ്റുള്ളവരിൽ നിന്ന്​ മറച്ചുപിടിച്ച്​ പാടേണ്ടിവരുന്ന, വിങ്ങുന്ന മനസ്സുമായി എല്ലാവർക്കു മുന്നിലും കുറ്റവാളിയെ കണക്കെ നിൽക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്‍റെ നിസ്സഹായവസ്ഥ അതിമനോഹരമായാണ്​ ലാലേട്ടൻ അവതരിപ്പിച്ചിരിക്കുന്നത്​. എന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഭരതത്തിലെ മോഹൻലാൽ തന്നെയാണ്​ മുന്നിൽ.

കഥാപാത്രം: കല്ലൂർ ഗോപിനാഥൻ
അഭിനേതാവ്​: മോഹൻലാൽ
ചിത്രം: ഭരതം (1991)
സംവിധാനം: സിബി മലയിൽ


2. വരവേൽപ്പിലെ മുരളി


ഞാനും ആദ്യകാലത്ത്​ ഒരു പ്രവാസിയായിരുന്നു. അതിനുശേഷം നാട്ടിൽ വന്ന്​ ബിസിനസ്​ ചെയ്ത്​ ഇവിടെ സെറ്റി ചെയ്യാൻ ആഗ്രഹിച്ചയാളാണ്​. പ്രവാസജീവിതം വിട്ട്​ നാട്ടിൽ വന്ന്​ ബിസിനസ്​ ചെയ്തു ജീവിക്കാൻ ശ്രമിക്കുന്ന, വരവേൽപ്പിൽ മോഹൻലാൽ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തെ അതുകൊണ്ടുതന്നെ എനിക്ക്​ ഏറെ ഇഷ്ടമാണ്​.

ഗൾഫിൽനിന്ന്​ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യവുമായി നാട്ടിൽ ഒരു ബസ്​ സർവീസ്​ നടത്താൻ ശ്രമിക്കുന്ന അയാളുടെ പെടാപ്പാടുകളെ അങ്ങേയറ്റം ഗ്രാമീണ നിഷ്കളങ്കതയോടെയാണ്​ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്​.

കഥാപാത്രം: മുരളി
അഭിനേതാവ്​: മോഹൻലാൽ
ചിത്രം: വരവേൽപ്പ്​ (1989)
സംവിധാനം: സത്യൻ അന്തിക്കാട്​

3. രോമാഞ്ചമായി മംഗലശ്ശേരി നീലകണ്ഠൻ


തിയറ്ററിൽ ആവേശത്തോടെ കണ്ട ചിത്രമാണ്​ ഐ.വി. ശശി സംവിധാനം ചെയ്ത 'ദേവാസുരം'. മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠൻ ഇന്നും കാണുമ്പോൾ രോമാഞ്ചമുണ്ടാകും. കലയെ സ്​​​നേഹിക്കുന്ന, കലാകാരന്മാരെ ആദരിക്കുന്ന ഒരാളായിരിക്കുമ്പോൾ തന്നെ തെമ്മാടിയുമാണയാൾ. ആ രണ്ടു ഭാവങ്ങളും ഉജ്ജ്വലമായാണ്​ മോഹൻലാൽ അവതരിപ്പിക്കുന്നത്​.

കഥാപാത്രം: മംഗലശ്ശേരി നീലകണ്ഠൻ
അഭിനേതാവ്​: മോഹൻലാൽ
ചിത്രം: ദേവാസുരം (1993)
സംവിധാനം: ഐ.വി. ശശി

4 വാത്സല്യമോടെ രാഘവൻ നായർ


കുടുംബത്തിനു വേണ്ടി സ്വയം സമർപ്പിച്ച വാത്സല്യത്തിലെ മേലേടത്ത്​ രാഘവൻ നായരെ മറക്കാൻ കഴിയില്ല. സ്വന്തം ഇഷ്ടങ്ങളെയാണ്​ അയാൾ കുടുംബത്തിനു വേണ്ടി വേണ്ടെന്നുവെക്കുന്നത്​. മമ്മൂക്കയൂടെ കഥാപാത്രങ്ങളിൽ എനിക്ക്​ ഏറ്റവും പ്രിയപ്പെടതാണ്​ രാഘവൻ നായർ. കുടുംബത്തെയും ബന്ധുക്കളെയും സ്​നേഹിക്കാൻ നമ്മളെ പഠിപ്പിക്കുന്ന ശക്​തമായ ഒരു കഥാപാത്രമാണ്​ രാഘവൻ നായർ. വികാര നിർഭരമായ ഒട്ടേറെ രംഗങ്ങളിലൂടെ നമ്മുടെ കണ്ണ്​ നനയിക്കുന്നുണ്ട്​ ഈ ചിത്രത്തിൽ മമ്മൂട്ടി.

കഥാപാത്രം: മേലേടത്ത്​ രാഘവൻ നായർ
അഭിനേതാവ്​: മമ്മൂട്ടി
ചിത്രം: വാത്സല്യം (1993)
സംവിധാനം: കൊച്ചിൻ ഹനീഫ

5 അമരത്തിലെ അച്ചൂട്ടി


മകളെ പഠിപ്പിച്ച്​ ​ഡോക്ടറാക്കാൻ മോഹിച്ച ഒരു മത്സ്യത്തൊഴിലാളിയുടെ വേഷം മമ്മൂട്ടി 'അമര'ത്തിൽ ജീവസ്സുറ്റതാക്കി. കടൽത്തീരത്തെ കഥാപാത്രത്തിലൂടെ മറ്റൊരാളായി മാറുകയായിരുന്നു മമ്മൂട്ടി. ഒത്തിരി ഇഷ്ടപ്പെട്ട ഒരു മമ്മൂട്ടി കഥാപാത്രമാണ്​ അമരത്തിലെ അച്ചൂട്ടി.

കഥാപാത്രം: അച്ചൂട്ടി
അഭിനേതാവ്​: മമ്മൂട്ടി
ചിത്രം: അമരം (1991)
സംവിധാനം: ഭരതൻ

6 ജോമോന്‍റെ സുവിശേഷങ്ങൾ


പുതുതലമുറ നടന്മാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ്​ ദുൽഖർ സൽമാൻ. ജവിതത്തെ കുറിച്ച്​ യാതൊരു ഉത്​കണ്ഠയുമില്ലാതിരുന്ന ജോമോൻ ജീവിതത്തെക്കുറിച്ച്​ അറിയുന്നത്​ അച്ഛന്‍റെ ബിസിനസ്​ തകർന്നപ്പോഴാണ്​. അത്​ തിരിച്ചുപിടിക്കാനായി ജോമോൻ നടത്തുന്ന പരിശ്രമങ്ങൾ ഒരു ബിസിനസുകാരൻ എന്ന നിലയിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു കഥാപാത്രമാണ്​. മുകേഷും ദുൽഖറും ചേർന്നുള്ള വികാരതീക്ഷ്​ണമായ രംഗങ്ങളിലെ അഭിനയം നമ്മുടെ ഹൃദയം കീഴടക്കും.

കഥാപാത്രം: ജോമോൻ
അഭിനേതാവ്​: ദുൽഖർ സൽമാൻ
ചിത്രം: ജോമോന്‍റെ സുവിശേഷങ്ങൾ (2017)
സംവിധാനം: സത്യൻ അന്തിക്കാട്​

7 ജന്മനാ കള്ളനായൊരാൾ..!


ഞങ്ങൾ ഷാനു എന്നു വിളിക്കുന്ന ഫഹദ്​ ഫാസിലിന്‍റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയു'മാണ്​ ഫഹദിന്‍റെ എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രം. ഞങ്ങളുടെ പതിനെട്ടോളം ഷോറൂമുകൾ ഉദ്​ഘാടനം ചെയ്തത്​ ഷാനുവാണ്​. ആ സിനിമ കാണുമ്പോൾ ജന്മനാ ഇയാളൊരു കള്ളനാണോ എന്നാണ്​ തോന്നി​പ്പോയത്​. അത്രയും സ്വാഭാവികമായാണ്​ ഷാനു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്​.

കഥാപാത്രം: പ്രസാദ്​
അഭിനേതാവ്​: ഫഹദ്​ ഫാസിൽ
ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും (2017)
സംവിധാനം: ദിലീഷ്​ പോത്തൻ

8 സങ്കീർണ വ്യക്​തിത്വമായ ഷമ്മി


'കുമ്പളങ്ങി ​നൈറ്റ്​സി'ലെ ഷമ്മിയാണ്​ എനിക്കിഷ്ടപ്പെട്ട മറ്റൊരു ഫഹദ്​ കഥാപാത്രം. പുറമേക്ക്​ വളരെ ശാന്തനായ ഒരാളായിരിക്കുമ്പോഴും ഉള്ളിൽ ക്രൂരനായ മറ്റൊരു മനുഷ്യനെ ഒളിപ്പിച്ചുവെച്ച അതിസങ്കീർണമായ ഒരു കഥാപാത്രമാണ്​ കുമ്പളങ്ങി നൈറ്റ്​സിലെ ഷമ്മി. ഫഹദിനല്ലാ​തെ സമീപകാലത്തെ മറ്റൊരു നടനും ആ കഥാപാത്രത്തെ യാഥാർത്ഥ്യമാക്കാൻ കഴിയില്ല. നിമിഷങ്ങൾ കൊണ്ടാണ്​ അദ്ദേഹത്തിൽ ഭാവങ്ങൾ മാറുന്നത്​.

കഥാപാത്രം: ഷമ്മി
അഭിനേതാവ്​: ഫഹദ്​ ഫാസിൽ
ചിത്രം: കുമ്പളങ്ങി നൈറ്റ്​സ്​ (2019)
സംവിധാനം: മധു സി നാരായണൻ

9 കൃഷി ചെയ്യാൻ പ്രേരിപ്പിച്ച നിരുപമ


റോഷൻ ആൻ​ഡ്രൂസ്​ സംവിധാനം ചെയ്ത 'ഹൗ ഓൾഡ്​ ആർ യു' എന്ന ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച നിരുപമ രാജീവാണ്​ എനിക്കിഷ്ടപ്പെട്ട മറ്റൊരു കഥാപാത്രം. ഒട്ടേറെ ചിന്തിപ്പിച്ചൊരു കഥാപാത്രമാണത്​. ടെറസിനു മുകളിൽ ജൈവപച്ചക്കറി കൃഷി ചെയ്യാൻ ഏറെപേർക്ക്​ പ്രചോദനമായ ചിത്രം കൂടിയാണത്​. നീണ്ട ഇടവേളക്കു ശേഷം മഞ്ജു വാര്യർ സിനിമയുടെ ലോകത്തേക്ക്​ തിരിച്ചുവന്ന ചിത്രം കൂടിയായിരുന്നു ഹൗ ഓൾഡ്​ ആർ യു.

കഥാപാത്രം: നിരുപമ രാജീവ്​
അഭിനേതാവ്​: മഞ്ജു വാര്യർ
ചിത്രം: ഹൗ ഓൾഡ്​ ആർ യു (2014)
സംവിധാനം: റോഷൻ ആൻഡ്രൂസ്​


10 ഒടുവിൽ നമ്മൾ ഇഷ്ടപ്പെടുന്ന കോശി


ലാലേട്ടൻ കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടമുള്ള നടനാണ്​ പൃഥ്വിരാജ്​. ഒരു നെഗറ്റീവ്​ ടച്ചുള്ള കഥാപാത്രമാണെങ്കിലും 'അയ്യപ്പനും കോശിയിലെയും' പൃഥ്വി അവതരിപ്പിച്ച കോശിയാണ്​ അടുത്തിടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. ആ ചിത്രം കണ്ടപ്പോൾ എല്ലാവരോടും തട്ടിക്കയറുന്ന എന്‍റെയൊരു സുഹൃത്തിനെയാണ്​ ഓർമ വന്നത്​. ശക്​തമായ ഒരു​ കഥാപാത്രമായിരുന്നു കോശി. സ്വന്തം പിഴവുകൾ മനസ്സിലാക്കി പിന്നീട്​ അയാളത്​ തിരുത്തുമ്പോൾ അതുവരെയുണ്ടായിരുന്ന വെറുപ്പ്​ അകന്ന്​ അയാളെ നമ്മൾ ഇഷ്ടപ്പെട്ടുപോകും.

കഥാപാത്രം: കോശി
അഭിനേതാവ്​: പൃഥ്വിരാജ്​
ചിത്രം: അയ്യപ്പനും കോശിയും (2019)
സംവിധാനം: സച്ചി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalmyGMarakkillorikkalumAK Shaji
News Summary - marakkillorikkalum myg md shaji
Next Story