അങ്കം ആര് ജയിക്കും, മത്സരം മുറുകുന്നു...
text_fieldsകേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ഇഷ്ടകഥാപാത്രങ്ങൾ ആരൊക്കെയാണ് ? മലയാളത്തിലെ സൂപ്പർതാരങ്ങൾ മുതൽ പുതുമുഖ താരങ്ങൾ വരെ കടുത്ത മത്സരത്തിലാണ്.. എവിടെയന്നല്ലേ? മാധ്യമം അവതരിപ്പിക്കുന്ന മറക്കില്ലൊരിക്കലും എന്ന ഓൺലൈൻ ഇവന്റിൽ ഇഷ്ടതാരങ്ങൾക്കായി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് ആരാധകരാണ്.
മികച്ച പത്ത് കഥാപാത്രങ്ങൾക്കായി നടക്കുന്ന ഓൺലൈൻ വോട്ടിങ്ങിൽ അവസാന 60 ഇടം പിടിച്ചിരിക്കുന്നത് അരനാഴിക നേരത്തിലെകുഞ്ഞോനാച്ചനായി പ്രേക്ഷകരെ ഇന്നും വിസ്മയിപ്പിച്ച കൊട്ടാരക്കര ശ്രീധരൻ നായർ മുതൽ മഹേഷിന്റെ പ്രതികാരത്തിലെ മഹേഷിനെ അവിസ്മരണായമാക്കിയ ഫഹദ് ഫാസിൽ വരെ എത്തിനിൽക്കുന്നു.
സോതുമാധവൻ, ബാലൻമാഷ്, ഭാനു, രമണൻ, മണവാളൻ, തബലിസ്റ്റ് അയ്യപ്പൻ തുടങ്ങി ഒരുപിടി കഥാപാത്രങ്ങൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ജോൺപോൾ സിതാര, അഭിലാഷ് മോഹൻ, ബ്ലസി, സിദ്ദിഖ്, ഹൈബി ഈഡൻ, കെ.വി അബ്ദുൽഖാദർ, അഷ്റഫ് എക്സൽ, ഹരിനാരായണൻ, കൽപറ്റ നാരായണൻ, ദീദി ദാമോധരൻ, ജി.എസ് പ്രദീപ്, ഷൈജു ദാമോധരൻ തുടങ്ങി സമൂഹ്യ സാംസ്കാരിക നേതാക്കളാണ് ആദ്യഘട്ടത്തിൽ ഇഷ്ടകഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്.
അതിൽ നിന്നും പ്രേക്ഷകർ തെരഞ്ഞെടുത്ത 60 പേരിലേക്ക് പട്ടിക ചുരുങ്ങുകയായിരുന്നു. ഇതിൽ നിന്നും വോട്ടിങ് കൂടുതൽ കിട്ടുന്ന 25 പേരിലേക്ക് ഈ പട്ടിക ചുരുങ്ങുമ്പോൾ മത്സരച്ചൂട് ഇനിയും കൂടും.
വോട്ടിങ്ങിനായി സന്ദർശിക്കൂ: https://mklm.madhyamam.com
വിശദ വായനക്ക് : https://www.madhyamam.com/marakkillorikkalum
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.