കൊട്ടിക്കലാശത്തിന് 25 കഥാപാത്രങ്ങൾ, ഇനിയാണ് പോരാട്ടം
text_fieldsമാധ്യമം ഡോട്കോമിൽ അങ്കം മുറുകിയിരിക്കുകയാണ്. സംഭവം എന്താണ് എന്നല്ലേ ? 93 വർഷം പൂർത്തിയാകുന്ന മലയാള സിനിമാ ചരിത്രത്തിൽ മലയാളി മറക്കാത്ത 10 കഥാപാത്രങ്ങൾക്കായുള്ള ഓൺലൈൻ വോട്ടെടുപ്പ് പരിസമാപ്തിയിലേക്ക്. കൂടുതൽ വോട്ട് നേടിയ 25 കഥാപാത്രങ്ങളെ രാജ് കലേഷ്, മാത്തുക്കുട്ടി, അശ്വതി ശ്രീകാന്ത്, സ്‌മൃതി പരുത്തിക്കാട് , ശില്പ ബാല, കാർത്തിക് ശങ്കർ എന്നിവർ ചേർന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളിൽ നിന്ന് 25 കഥാപാത്രങ്ങളിലേക്ക് പട്ടിക ചുരുങ്ങിയപ്പോൾ ഇഷ്ട താരങ്ങളുടെ കഥാപാത്രങ്ങളെ വോട്ടിലാക്കാനുള്ള നെട്ടോട്ടത്തിലാണ് ആരാധകർ. അവസാന 25 ൽ നിന്നും ആരെക്കെ 10 കഥാപാത്രങ്ങളിലെത്തുമെന്ന് കണ്ടറിയണം.
ജോൺപോൾ സിതാര, അഭിലാഷ് മോഹൻ, ബ്ലെസി, സിദ്ദിഖ്, ഹൈബി ഈഡൻ, കെ.വി അബ്ദുൽ ഖാദർ, അഷ്റഫ് എക്സൽ, ഹരിനാരായണൻ, കൽപറ്റ നാരായണൻ, ദീദി ദാമോധരൻ, ജി.എസ് പ്രദീപ്, ഷൈജു ദാമോധരൻ തുടങ്ങി സമൂഹിക - സാംസ്കാരിക - രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരാണ് ആദ്യഘട്ടത്തിൽ ഇഷ്ടകഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്. പിന്നീട് നടന്ന ഓൺലൈൻ വോട്ടിങ്ങിലൂടെ കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളിൽ നിന്നാണ് 25 കഥാപാത്രങ്ങളിലേക്ക് എത്തിയത്. അവസാന പത്തിൽ നിങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളെ ചേർത്തുവെക്കൂ..
വോട്ടിങ്ങിനായി സന്ദർശിക്കൂ: https://mklm.madhyamam.com
വിശദ വായനക്ക് : https://www.madhyamam.com/marakkillorikkalum
25 കഥാപാത്രങ്ങളെ കാണാൻ: https://bit.ly/3Nt7au3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.