Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightMarakkillorikkalumchevron_rightArticleschevron_rightപലപ്പോഴും തിയേറ്ററിൽ...

പലപ്പോഴും തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോന്നിട്ടുണ്ട് -​ഗാന്ധിമതി ബാലൻ

text_fields
bookmark_border
പലപ്പോഴും തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോന്നിട്ടുണ്ട് -​ഗാന്ധിമതി ബാലൻ
cancel

ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ച പപ്പു


ചെറുപ്പകാലത്ത് എന്നെ നൊമ്പരപ്പെടുത്തിയ കഥാപാത്രമാണ് ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ സത്യൻ അവതരിപ്പിച്ച കഥാപാത്രം. ചുമച്ച് ഉന്തുവണ്ടി വലിക്കുന്ന പപ്പുവിനെ കാണാൻ കഴിയാതെ ഞാൻ തിയറ്ററിൽ നിന്ന് പുറത്തിറങ്ങി നിൽക്കുക വരെയുണ്ടായി. മനസിൽ ആഴത്തിൽ മുറിവേൽപ്പിച്ച കഥാപാത്രമാണ് പ്പപു.

കഥാപാത്രം: പപ്പു
അഭിനേതാവ്​: സത്യൻ
ചിത്രം: ഓടയിൽ നിന്ന് (1965)
സംവിധാനം: കെ എസ് സേതുമാധവൻ

അരനാഴിക നേരത്തിൽ നിറഞ്ഞ് നിൽക്കുന്ന കുഞ്ഞേനാച്ചൻ


കൊട്ടാരക്കര ശ്രീധരൻ നായർ അവതരിപ്പിച്ച മികച്ച കഥാപാത്രമാണ് അരനാഴിക നേരത്തിലെ കുഞ്ഞേനാച്ചൻ. ആ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളേക്കാൾ നിറഞ്ഞ് നിൽക്കുന്നത് കുഞ്ഞേനാച്ചനാണ്. മലയാളം കണ്ട അതുല്യനടനാണ് കൊട്ടാരക്കര ശ്രീധരൻ നായർ.

കഥാപാത്രം: കുഞ്ഞേനാച്ചൻ
അഭിനേതാവ്​: കൊട്ടാരക്കര ശ്രീധരൻ നായർ
ചിത്രം: അരനാഴിക നേരം (1970)
സംവിധാനം: കെ.എസ്. സേതുമാധവൻ

കൂടെപോരുന്ന തബലിസ്റ്റ് അയ്യപ്പൻ


ഭരത് ​ഗോപിയുടെ തബലിസ്റ്റ് അയ്യപ്പനാണ് യവനിക എന്ന ചിത്രത്തിൽ തിളങ്ങി നിൽക്കുന്നത്. അയ്യപ്പൻ സാധാരണ കഥാപാത്രമായിരുന്നില്ല. ചിത്രത്തിലെ രം​ഗങ്ങളെല്ലാം മനസിൽ തൊടുന്നതായിരുന്നു. സിനിമ കണ്ടിറങ്ങിയാലും തബലിസ്റ്റ് അയ്യപ്പൻ നമ്മോടൊപ്പം വരും.

കഥാപാത്രം: തബലിസ്റ്റ്​ അയ്യപ്പൻ
അഭിനേതാവ്​: ഭരത്​ ഗോപി
ചിത്രം: യവനിക (1982)
സംവിധാനം: കെ.ജി. ജോർജ്​


മനസിൽ തൊട്ട തിലകന്റെ തമ്പി


തിലകൻ ചെയ്ത കഥാപാത്രങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് മൂന്നാംപക്കത്തിലെ തമ്പിയെ ആണ്. പ്രായത്തെ മറന്നുകൊണ്ടുള്ള അഭിനയമായിരുന്നു അത്. മനസിൽ തൊട്ട കഥാപാത്രമാണ് തമ്പി

കഥാപാത്രം: തമ്പി
അഭിനേതാവ്​: തിലകൻ
ചിത്രം: മൂന്നാംപക്കം (1988)
സംവിധാനം: പത്മരാജൻ

ബാലൻ മാഷിനെ കണ്ട് രണ്ട് ദിവസം ഉറങ്ങിയില്ല


മമ്മൂട്ടി കഥാപാത്രങ്ങളിൽ ഏറെ ഇഷ്ടം തനിയാവർത്തനത്തിലെ ബാലൻ മാഷിനെയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയം കണ്ട് കണ്ണുനിറഞ്ഞിട്ടുണ്ട്. ഇന്ന് ബാലൻ മാഷിനെ ഓർക്കുമ്പോൾ മനസ്പിടയും.

കഥാപാത്രം: ​ബാലൻ മാസ്റ്റർ
അഭിനേതാവ്​: മമ്മൂട്ടി
സിനിമ: തനിയാവർത്തനം (1987)
സംവിധാനം: സിബി മലയിൽ

മൂന്നാംപക്കത്തിലെ കവല



മൂന്നാംപക്കത്തിൽ തിലകന്റെ കഥാപാത്രത്തോടൊപ്പം പ്രേക്ഷകരോട് കൂടെ പോരുന്നതാണ് ജ​ഗതി അവതരിപ്പിച്ച കവല എന്ന കഥാപാത്രവും. മറ്റുചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തമാശയും ​​ഗൗരവും ചേർന്നുള്ള ആഭിനയമാണ് ചിത്രത്തിൽ ജ​ഗതി കാഴ്ചവെച്ചത്.

കഥാപാത്രം: കവല
അഭിനേതാവ്​: ​ജ​ഗതി
ചിത്രം: മൂന്നാംപക്കം (1988)
സംവിധാനം: പത്മരാജൻ

മംഗലശ്ശേരി നീലകണ്ഠന്റെ വലംകൈയ്യായ വാര്യർ


മംഗലശ്ശേരി നീലകണ്ഠന്റെ വലംകൈയ്യായി നിന്ന് കൈയ്യടി വാങ്ങിയ കഥാപാത്രമാണ് രാവണപ്രഭുവിൽ ഇന്നസെന്റ് അവതരിപ്പിച്ച വാര്യർ. അതുവരെ ഇന്നസെന്റ് അവതരിപ്പിച്ച വേഷങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തതയുള്ള കഥാപാത്രമായിരുന്നു അത്. തന്റെയുള്ളിൽ മികച്ച അഭിനേതാവുണ്ടെന്ന് ഇന്നസെന്റ് തെളിയിച്ച കഥാപാത്രം കൂടിയായിരുന്നു വാര്യർ.

കഥാപാത്രം: വാര്യർ
അഭിനേതാവ്​: ​ജ​ഗതി
ചിത്രം: മൂന്നാംപക്കം (1988)
സംവിധാനം: പത്മരാജൻ

മനോജ് കെ ജയനെ അടയാളപ്പെടുത്തിയ കുട്ടൻ തമ്പുരാൻ


മനോജ് കെ ജയൻ അവതരിപ്പിച്ചതിൽ ഏക്കാലവും ഓർമ്മിക്കപ്പെടുന്ന കഥാപാത്രമാണ് സർ​ഗം എന്ന ചിത്രത്തിലെ കുട്ടൻ തമ്പുരാൻ. പാളിപ്പോകാവുന്ന ഓരു കഥാപാത്രത്തെ നോട്ടം കൊണ്ടും നടത്തം കൊണ്ടും തന്റേതായ അടയാളം പതിപ്പിക്കാൻ മനോജ് കെ ജയന് സാധിച്ചു.

കഥാപാത്രം: കുട്ടൻ തമ്പുരാൻ
അഭിനേതാവ്​: ​മനോജ് കെ ജയൻ
ചിത്രം: സർ​ഗം (1992)
സംവിധാനം: ഹരിഹരൻ

അഭിനയലഹരിയിൽ മതിമറന്ന ഫഹ​ദിന്റെ ജ്വോഷ്വാ



ആത്മസമർപ്പണമുള്ള അഭിനേതാവാണ് ഫഹദ് ഫാസിൽ. ട്രാൻസ് എന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രം മാത്രം പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. ട്രാൻസിലെ ജ്വോഷ്വായെ ഇത്ര മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ള വേറെ നടൻമാരില്ല എന്ന് ആ പ്രകടനം കണ്ടാൽ മനസിലാകും.


‌കഥാപാത്രം: വിജു പ്രസാദ്/ജോഷ്വാ കാൾട്ടൺ
അഭിനേതാവ്​: ഫഹദ് ഫാസിൽ....
ചിത്രം: ട്രാൻസ് (2019)
സംവിധാനം: അൻവർ റഷീദ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam cinemaMarakkillorikkalumBest CharactersGandhimathi Balan
News Summary - Gandhimathi Balan, Best Characters, Malayalam Cinema
Next Story