മാസ് അല്ല, ഹ്യൂമർ കഥാപാത്രങ്ങളെയാണ് ഇഷ്ടം -അക്ബർ ഖാൻ
text_fieldsസി.ഐ.ഡി മൂലംകുഴിയിൽ സഹദേവൻ
എന്ന് കാണുമ്പോഴും പുതുമ തോന്നുന്ന ചിത്രമാണ് സി.ഐ.ഡി മൂസ. ദിലീപിന്റെ ഏറെയിഷ്ടപ്പെട്ട ചിത്രവുമാണ് സി.ഐ.ഡി മൂസ. നിറയെ കോമഡികളുള്ള ഈ ചിത്രം ടി.വിയിൽ വരുമ്പോൾ കുത്തിയിരുന്ന് കാണും.
കഥാപാത്രം: മൂലംകുഴിയിൽ സഹദേവൻ
അഭിനേതാവ്: ദിലീപ്
സിനിമ: സി.ഐ.ഡി മൂസ (2003)
സംവിധാനം: ജോണി ആന്റണി
പഞ്ച് ഡയലോഗടിച്ച് കൈയടിവാങ്ങിയ വില്ലൻ ബലരാമൻ
മലയാള സിനിമയിൽ പഞ്ച് ഡയലോഗ് പറഞ്ഞ വില്ലൻ കഥാപാത്രമാണ് 'പ്രജ' എന്ന ചിത്രത്തിൽ ഷമ്മി തിലകൻ അവതരിപ്പിച്ച ബലരാമൻ. ഇടക്ക് യൂടൂബിലൂടെ ഷമ്മി തിലകൻെറ ഡയലോഗുകൾ മാത്രം ഇപ്പോഴും കാണാറുണ്ട്.
കഥാപാത്രം: ബലരാമൻ
അഭിനേതാവ്: ഷമ്മി തിലകൻ
സിനിമ: പ്രജ (2001)
സംവിധാനം: ജോഷി
പടക്കങ്ങൾ വീക്ക്നെസായ മണവാളൻ
പുലിവാൽ കല്യാണത്തിലെ 'മണവാളൻ' എനിക്ക് റിലേറ്റ് ചെയ്യാവുന്ന കഥാപാത്രമാണ്. ചിത്രത്തിൽ സലീം കുമാറിന്റെ ഓരോ ഡയലോഗും കേട്ട് തലതല്ലി ചിരിക്കും. ജീവിതത്തിൽ ഞാനും മണവാളനെ പോലെയാണെന്ന് തോന്നിയിട്ടുണ്ട്.
കഥാപാത്രം: മണവാളൻ
അഭിനേതാവ്: സലീം കുമാർ
സിനിമ: പുലിവാൽ കല്യാണം (2003)
സംവിധാനം: ഷാഫി
ഇപ്പോഴും ചിരിപ്പിക്കുന്ന മിസ്റ്റർ പോഞ്ഞിക്കര
കല്യാണരാമനിലെ ഇന്നസെന്റ് അവതരിപ്പിച്ച 'പോഞ്ഞിക്കര'യും പ്രിയ കഥാപാത്രങ്ങളിലൊന്നാണ്. പ്രേക്ഷകരെ ഇത്രയും ചിരിപ്പിച്ച ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രമാണ് പോഞ്ഞിക്കര.
കഥാപാത്രം: പോഞ്ഞിക്കര
അഭിനേതാവ്: ഇന്നസെന്റ്
സിനിമ: കല്യാണരാമൻ (2002)
സംവിധാനം: ഷാഫി
മാസ് കാണിച്ച മന്നാഡിയാർ
മമ്മൂട്ടിയുടെ മാസ് ചിത്രങ്ങളിൽ പ്രിയപ്പെട്ടത് 'ധ്രുവ'ത്തിലെ 'നരസിംഹ മന്നാഡിയാ'റാണ്. ചിത്രത്തിലെ പാട്ടുകളും ഏറെ ഇഷ്ടം.
കഥാപാത്രം: നരസിംഹ മന്നാഡിയാർ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: ധ്രുവം (1993)
സംവിധാനം: ജോഷി
സുരേഷ് ഗോപിയെ ഞെട്ടിച്ച വില്ലൻ
'എഫ്.ഐ.ആർ' എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്ക് മുന്നിൽ മാസ് കാണിച്ച വില്ലൻ 'നരേന്ദ്ര ഷെട്ടി'യെ മറക്കാനാവില്ല. മലയാളത്തിലെ ക്ലാസിക് വില്ലനാണ് അദ്ദേഹം. മറ്റൊരു വില്ലനും ഇത്രയും മികച്ച പശ്ചാത്തല സംഗീതവും മാസ് ഡയലോഗുകളും ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.
കഥാപാത്രം: നരേന്ദ്ര ഷെട്ടി
അഭിനേതാവ്: രാജീവ്
സിനിമ: എഫ്.ഐ.ആർ (1999)
സംവിധാനം: ഷാജി കൈലാസ്
മൂക്കില്ലാരാജ്യത്തെ കേശവൻ
'മൂക്കില്ലാ രാജ്യത്ത്' എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണെങ്കിലും തിലകൻ അവതരിപ്പിച്ച 'കേശവൻ' എന്ന കഥാപാത്രമാണ് പ്രിയപ്പെട്ടത്.
കഥാപാത്രം: കേശവൻ
അഭിനേതാവ്: തിലകൻ
സിനിമ: മൂക്കില്ലാരാജ്യത്ത് (1991)
സംവിധാനം: താഹ, അശോകൻ
സൈക്കോ ഷമ്മി
ഫഹദ് ഫാസിലിന്റ ഇഷ്ട കഥാപാത്രം 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലെ 'ഷമ്മി'യാണ്. മലയാള സിനിമ ഇത്തരമൊരു സൈക്കോയെ കണ്ടിട്ടില്ല. പ്രകടനം കൊണ്ട് ആ കഥാപാത്രത്തെ ഫഹദ് ഫാസിൽ മികച്ചതാക്കി.
കഥാപാത്രം: ഷമ്മി
അഭിനേതാവ്: ഫഹദ് ഫാസിൽ
സിനിമ: കുമ്പളങ്ങി നൈറ്റ്സ് (2019)
സംവിധാനം: മധു സി നാരായണൻ
സ്വാഭാവിക അഭിനയത്തിലൂടെ വേദനിപ്പിച്ച ഗംഗൻ
'കമ്മട്ടിപാടം' എന്ന ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച 'ഗംഗൻ' ഏറെ സ്വീധീനിച്ച കഥാപാത്രമാണ്. സ്വാഭാവിക അഭിനയമാണ് വിനായകൻ ചിത്രത്തിൽ കാഴ്ചവെച്ചത്. വിനായകൻ ചിത്രത്തിൽ പറഞ്ഞ ചില ഡയലോഗുകൾ പറഞ്ഞ് ഞാൻ ഇടക്ക് അനുകരിക്കാൻ ശ്രമിക്കും.
കഥാപാത്രം: ഗംഗൻ
അഭിനേതാവ്: വിനായകൻ
സിനിമ: കമ്മട്ടിപാടം (2016)
സംവിധാനം: രാജീവ് രവി
സിംപിൾ ഡ്രസ് ധരിക്കുന്ന അപ്പുക്കുട്ടൻ
ടി.വിയിൽ വരുമ്പോൾ കണ്ടിരുന്ന് പോകുന്ന ചിത്രമാണ് 'ഇൻ ഹരിഹർ നഗർ'. ചിത്രത്തിൽ ജഗദീഷ് അവതരിപ്പിച്ച 'അപ്പുക്കുട്ടനെ' ഒരുപാടിഷ്ടമാണ്. ആ സിനിമ ഇഷ്ടപ്പെട്ട ഭൂരിഭാഗം ആളുകളുടെയും ഇഷ്ടകഥാപാത്രവും അപ്പുക്കുട്ടനായിരിക്കും.
കഥാപാത്രം: അപ്പുക്കുട്ടൻ
അഭിനേതാവ്: ജഗദീഷ്
സിനിമ: ഇൻ ഹരിഹർ നഗർ (1990)
സംവിധാനം: സിദ്ദീഖ് ലാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.