Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മനസിൽ തറക്കുന്ന സേതുമാധവന്റെ ചിരി  -സുന്ദർദാസ്
cancel
Homechevron_rightMarakkillorikkalumchevron_rightArticleschevron_rightമനസിൽ തറക്കുന്ന...

മനസിൽ തറക്കുന്ന സേതുമാധവന്റെ ചിരി -സുന്ദർദാസ്

text_fields
bookmark_border

മനുഷ്യദു‍‍ർബലതകളെ വരച്ചുവെച്ച ചെല്ലപ്പൻ

എന്നും മലയാളികളെ ആകർഷിച്ച നടനാണ് സത്യൻ. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ ചെല്ലപ്പൻ എന്ന കഥാപാത്രം മറക്കാനാവില്ല. മനുഷ്യന്റെ എല്ലാ ദുർബലതകളുള്ള കഥാപാത്രമാണത്. ചിത്രത്തിലെ അവസാന ​രം​ഗത്തിൽ ചെല്ലപ്പൻ പോകുമ്പോൾ മക്കളെ തിരിഞ്ഞ് നോക്കുന്നുണ്ട്. ആ ഭാ​ഗം കാണുമ്പോൾ ഇന്നും കണ്ണ് നിറയും.


കഥാപാത്രം: ചെല്ലപ്പൻ
അഭിനേതാവ്: സത്യൻ
സിനിമ: അനുഭവങ്ങൾ പാളിച്ചകൾ (1971)
സംവിധാനം: കെ.എസ്. സേതുമാധവൻ


വാണിജ്യചേരുവകൾക്കായി ടൈപ് ചെയ്യപ്പെട്ട പ്രേം നസീർ


സമീപകാലത്ത് സിനിമയിലുണ്ടായിരുന്നുവെങ്കിൽ ഒരുപാട് അഭിനയസാധ്യതകളുള്ള വേഷങ്ങൾ തേടിയെത്തുമായിരുന്ന നടനാണ് പ്രേം നസീർ. വാണിജ്യ സിനിമകൾക്കായി പ്രേം നസീർ ടൈപ് ചെയ്യപ്പെടുകയായിരുന്നു. പ്രേം നസീറിന്റെ സ്വാധീനിച്ച സിനിമ ഇരുട്ടിന്റെ ആത്മാവ് ആണ്. മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം ആ സിനിമയിൽ കാഴ്ചവെച്ചത്. വേലായുധനാണ് തനിക്കിഷ്ടപ്പെട്ട കഥാപാത്രമെന്ന് പ്രേം നസീറും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

കഥാപാത്രം: വേലായുധൻ
അഭിനേതാവ്: പ്രേംനസീർ
സിനിമ: ഇരുട്ടിന്റെ ആത്മാവ് (1966)
സംവിധാനം: പി. ഭാസ്കരൻ

മനസിൽ നിന്ന് മായാത്ത ചെമ്പൻകുഞ്ഞ്

സത്യനും പ്രേംനസീറും കഴിഞ്ഞാൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച നടനാണ് കൊട്ടാരക്കര ശ്രീധരൻ നായർ. ചെമ്മീനിലെ ചെമ്പൻ‌കുഞ്ഞ് ആണ് അദ്ദേഹത്തിന്റെ ഇഷ്ടകഥാപാത്രം. ചിത്രത്തിലെ അവസാന രം​ഗത്ത് അദ്ദേഹം ഭ്രാന്ത്പിടിച്ച് കറങ്ങി നടക്കുന്ന രം​ഗം മനസിൽ നിന്ന് മായില്ല.


കഥാപാത്രം: ചെമ്പൻ‌കുഞ്ഞ്
അഭിനേതാവ്: കൊട്ടാരക്കര ശ്രീധരൻ നായർ
സിനിമ: ചെമ്മീൻ (1965)
സംവിധാനം: രാമു കാര്യാട്ട്

ആ മമ്മൂട്ടി ഭാവത്തെ എന്ത് വിളിക്കും ?

മനസിൽ നീറ്റലുണ്ടാക്കിയ സിനിമയാണ് തനിയാവർത്തനം. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ബാലൻ മാഷ് തന്നെയാണ് മമ്മൂട്ടി കഥാപാത്രങ്ങളിൽ പ്രിയപ്പെട്ടത്. സ്നേഹത്തിന്റെ കൂട്ടിൽ അകപ്പെട്ടതിനാൽ മാത്രം ഭ്രാന്തനാകേണ്ടി വന്ന ബാലൻ മാഷ്. ദയനീയതയുടേയും നിസഹായതയുടേയും എല്ലാം ഉൾപെട്ട ആ മമ്മൂട്ടി ഭാവത്തെ എന്ത് വിളിക്കണമന്ന് പോലും ഇപ്പോഴും എനിക്ക് അറിയില്ല


കഥാപാത്രം: ബാലൻ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: തനിയാവർത്തനം (1987)
സംവിധാനം: സിബി മലയിൽ



സേതുമാധവന്റെ അച്ഛൻ അച്ചുതൻ നായർ

തിലകൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ മികച്ചതായി തോന്നിയത് കിരീടത്തിലെയും ചെങ്കോലിലേയും അച്ചുതൻ നായർ എന്ന കഥാപാത്രമാണ്. വളരെ ലാഘവത്തോടെയാണ് ചിത്രങ്ങളിൽ തിലകൻ അഭിനയിച്ചത്. കിരീടത്തിൽ ശക്തനായ കഥാപാത്രമാകുമ്പോൾ ചെങ്കോലിലത്തുമ്പോൾ ദയനീയ ‌‌അവസ്ഥയിലത്തുന്നു. ഈ കഥാപാത്രങ്ങളുടെ ഏറ്റക്കുറച്ചിലുകളെ തിലകൻ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

കഥാപാത്രം: അച്ചുതൻ നായർ
അഭിനേതാവ്: തിലകൻ
സിനിമ: കിരീടം/ ചെങ്കോൽ (1989/1993)
സംവിധാനം: സിബി മലയിൽ

നെടുമുടി വേണുവിനെ കാണാനാകാത്ത ചെല്ലപ്പനാശാരി

തകരയിലെ ചെല്ലപ്പനാശാരിയാണ് നെടുമുടിവണുവിന്റെ മികച്ച കഥാപാത്രം. നടത്തത്തിലും മാനറിസങ്ങളിലുമെല്ലാം ഒരു ആശാരി തന്നെയായിരുന്നു ആ കഥാപാത്രം. അതൊരിക്കലും നെടുമുടി വേണുവാണെന്ന് തോന്നില്ല.

കഥാപാത്രം: ചെല്ലപ്പനാശാരി
അഭിനേതാവ്: നെടുമുടി വേണു
സിനിമ: തകര (1979)
സംവിധാനം: ഭരതൻ

സേതുമാധവന്റെ ആ ചിരിയിൽ മനസ് പിടയും


ചെങ്കോലിലെ സേതുമാധവനാണ് മോഹൻലാലിന്റെ പ്രിയപ്പെട്ട കഥാപാത്രം.കിരീടത്തിലെ കഥാപാാത്രങ്ങളേക്കാൾ സങ്കീർണത നിറഞ്ഞ കഥാപാത്രമാണ് ചെങ്കോലിലെ കഥാപാത്രം. സേതുമാധവൻ ഒരിക്കലും നന്നാകില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒരു ചിരിക്കുന്നുണ്ട്. മനസിൽ തറക്കുന്നതാണ് ആ ചിരി.



കഥാപാത്രം: സേതുമാധവൻ
അഭിനേതാവ്: മോഹൻലാൽ
സിനിമ: ചെങ്കോൽ (1993)
സംവിധാനം: സിബി മലയിൽ



ഭയപ്പെടുത്തുന്ന തബലിസ്റ്റ് അയ്യപ്പൻ


ഭരത് ​ഗോപിയുടെ മികച്ച പ്രകടനമായി വിലയിരുത്തുന്നത് യവനിക എന്ന ചിത്രത്തിലെ തബലിസ്റ്റ് അയ്യപ്പനാണ്. ഭരത് ​ഗോപിക്ക് മാത്രം ചെയ്യാനാവുന്ന കഥാപാത്രമാണ് തബലിസ്റ്റ് അയ്യപ്പൻ. നടത്തം, മുടിയുടെ സ്റ്റൈൽ, തലയുടെ ഇളക്കവുമല്ലാം പ്രേക്ഷകരിൽ ഭീതിയുണർത്തുന്നതായിരുന്നു.


കഥാപാത്രം: തബലിസ്റ്റ് അയ്യപ്പൻ
അഭിനേതാവ്: ഭരത് ​ഗോപി
സിനിമ: യവനിക (1982)
സംവിധാനം: കെ.ജി ജോ‍ർജ്

മഞ്ജുവാര്യറുടെ രാധ

ഞാൻ സംവിധാനം ചെയ്ത സല്ലാപത്തിലെ നായിക കഥാപാത്രമായ രാധയാണ് മഞ്ജു വാര്യറുടെ മികച്ച കഥാപാത്രം. മൂന്ന് പുരുഷൻമാരുടെ ദിശയിലൂടെയാണ് കഥാപാത്രം കടന്നുപോകുന്നത്. കുട്ടിത്തം വിടാത്ത, ബാലിഷമായി ചിന്തിക്കുന്ന വേദനിക്കുന്ന രാധയെ ചിത്രത്തിൽ കാണാം.


കഥാപാത്രം: രാധ
അഭിനേതാവ്: മഞ്ജു വാര്യർ
സിനിമ: സല്ലാപം (1996)
സംവിധാനം: സുന്ദർദാസ്

ദിലീപിന് അവാർഡ് ലഭിക്കാത്തതിൽ അത്ഭുതം


ചാന്ത്പൊട്ടിലെ രാധാകൃഷ്ണനാണ് ദിലീപിന്റെ മികച്ച കഥാപാത്രമായി ഞാൻ കണക്കാക്കുന്നത്. തുടക്കം മുതൽ അവസാനം വരെ ദിലീപ് ആ കഥാപാത്രത്തിന്റെ മാനറിസം പിന്തുടരുന്നുണ്ട്. കഥാപാത്രത്തിന്റെ പൂർണതക്കായി ദിലീപ് കുറേസമയം ചിലവഴിച്ചിട്ടുണ്ട്.


കഥാപാത്രം: രാധാക‍ൃഷ്ണൻ
അഭിനേതാവ്: ദിലീപ്
സിനിമ: ചാന്ത്പൊട്ട് (2005)
സംവിധാനം: ലാൽ ജോസ്




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju warrierDileepMarakkillorikkalumSundar das
News Summary - Sundar Das Best Characters in Malayalam Movies
Next Story