'സ്റ്റഡി ഇൻ സൗദി അറേബ്യ' പരിപാടിയിൽ രജിസ്റ്റർ ചെയ്തത് 50,000 ലധികം വിദ്യാർത്ഥികൾ
text_fieldsറിയാദ്: 'സ്റ്റഡി ഇൻ സൗദി അറേബ്യ' വിദ്യാഭ്യാസ പരിപാടിയിൽ രജിസ്റ്റർ ചെയ്ത അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം 50,000 കവിഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം.ശനിയാഴ്ച ഷാർജ എക്‌സ്‌പോ സെന്ററിൽ സമാപിച്ച പതിനെട്ടാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിൽ രജിസ്‌ട്രേഷന് വൻ തിരക്കാണ് അനുഭവപ്പെട്ടത്. ലഭ്യമായ അവസരങ്ങൾക്കനുസരിച്ച് സൗദി സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാനായി ധാരാളം അന്തർദേശീയ വിദ്യാർത്ഥികളും രജിസ്ട്രേഷനായി എത്തിയിരുന്നു.
ലോകമെമ്പാടുമുള്ള 160 രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിദ്യാർത്ഥികളെയും അക്കാദമിക് വിദഗ്ധരെയും ഗവേഷകരെയും ലക്ഷ്യമിടുന്ന പരിപാടിയാണ് സ്റ്റഡി ഇൻ സൗദി അറേബ്യ . ഇതിനായി വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ദീർഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വിസകൾ നൽകാൻ സെപ്തംബർ 27-ന് മന്ത്രിമാരുടെ കൗൺസിൽ തീരുമാനമെടുത്തിരുന്നു. ലോകമെമ്പാടുമുള്ള സൗദി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും, അറബി ഭാഷാ അധ്യാപനത്തിന്റെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ രാജ്യത്തിന്റെ സംഭാവന വർധിപ്പിക്കുന്നതിനും, ആകർഷകമായ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി രാജ്യത്തെ അവതരിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2023 ജനുവ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.