നിരവധി ആനുകൂല്യങ്ങളുമായി ഭിന്നശേഷിക്കാർക്കുള്ള ഇ-കാർഡ് പുറത്തിറക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം
text_fieldsറിയാദ്: സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം റിഹാബിലിറ്റേഷൻ ആൻഡ് സോഷ്യൽ ഗൈഡൻസ് ഏജൻസിയെ പ്രതിനിധീകരിച്ച് വികലാംഗരായ സൗദികൾക്കും പ്രവാസികൾക്കുമായി തസ്ഹീലാത്ത് കാർഡ് പുറത്തിറക്കി. ഒക്ടോബർ 18 ചൊവ്വാഴ്ച മുതൽ തവക്കൽന സർവീസ് ആപ്ലിക്കേഷനിലൂടെയും മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയുമാണ് ഇ-കാർഡ് ലഭിക്കുക.
ബോർഡിംഗ് ഫീസ് റിഡക്ഷൻ കാർഡ്, പാർക്കിംഗ് കാർഡ്, ഓട്ടിസം കാർഡ്, എന്നിങ്ങനെ വ്യത്യസ്ത സ്മാർട്ട് കാർഡുകളുമായി തസ്ഹീലാത്ത് കാർഡ് ലയിപ്പിച്ചതിനാൽ കാർഡ് ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. പൊതു സ്ഥലങ്ങളിൽ ഓട്ടിസം ബാധിതരെ തിരിച്ചറിയാനും സഞ്ചാരം സുഗമമാക്കാനും സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, തുടങ്ങിയ ഇടങ്ങളിൽ സന്ദർശിക്കുമ്പോൾ മുൻഗണന നൽകാനും കാർഡ് സഹായകമായേക്കും.കാർഡ് കൈവശമില്ലാത്തവർക്ക് https://eservices.mlsd.gov.sa/ എന്ന ലിങ്കിൽ സേവനം ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.