റിയാദ് സീസൺ 2022 ന് ഗംഭീര തുടക്കം
text_fieldsറിയാദ് :റിയാദ് സീസൺ 2022 ന്ന് തുടക്കമായി. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൾ മൊഹ്‌സെൻ അൽ-ഷൈഖ് "റിയാദ് വൈബ്സ്" സോണിൽ ജനസാഗരത്തെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു.
മിഡിൽ ഈസ്റ്റിൽ ആദ്യമായി 3,200-ലധികം ഡ്രോണുകൾ കൊണ്ടുള്ള പ്രദർശനവും, സർക്യു ഡു സോലെയ്‌ലിന്റെ അന്താരാഷ്ട്ര പരിപാടിയോടെയുമാണ് ഈ വർഷത്തെ സീസണിന്ന് തുടക്കമായത്. കുടാതെ ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. സീസണിലെ 15 സോണുകൾ കളിലായി കലാപരമായും, വിനോദ പരിപാടികളും ഉൾപ്പെടുത്തിയ ഷോകളുമുണ്ടാവും.
ഉദ്ഘാടന ചടങ്ങിൽ നിരവധി കൈനറ്റിക് ഗെയിമുകൾ, ജിംനാസ്റ്റിക്സ്, ആക്റ്റ് ഷോകൾ, മോട്ടോർ സൈക്കിൾ ഷോ, ഫയർ-ജെറ്റിംഗ്, സ്വിംഗിംഗ് റോപ്പുകൾ, സർക്കസ്, എന്നിവയും ഉണ്ടായിരുന്നു.
ഈ വർഷത്തെ റിയാദ് സീസൺ 2022 ലെ പരിപാടികൾ പുതുമയാർന്ന നിരവധി പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായ സന്ദർശകരെ ആകർശിക്കാൻ ആധുനിക സജ്ജീകരണങ്ങൾ സംയോജിപ്പിച്ച് റിയാദ് സീസൺ സന്ദർശകരുടെ പ്രിയപ്പെട്ടൊരിടമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി വിവിധ ആഗോള സംസ്കാരങ്ങളിൽ നിന്നുള്ള വിത്യസ്ത അനുഭവങ്ങൾക്ക് പുറമേ, കച്ചേരികൾ, പ്രാദേശികവും അന്തർദ്ദേശീയവുമായ എക്സിബിഷനുകൾ, നാടക പ്രകടനങ്ങൾ, WWE ചാമ്പ്യൻഷിപ്പുകൾ, ഫുട്ബോൾ ടൂർണമെന്റുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളും സീസൺ സോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിനോദ പരിപാടികൾക്ക് പുറമെ റിയാദ് സീസൺ 2022-ലെ സന്ദർശകർക്കായി , റെസ്റ്റോറന്റുകൾ, കഫേകൾ, കൂടാതെ അന്തർവാഹിനി സവാരി, കേബിൾ കാർ സവാരിയും സീസണിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.