ഈന്തപ്പഴങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള പേറ്റന്റ് സ്വന്തമാക്കി സൗദി സർവകലാശാല
text_fieldsജിദ്ദ: ഈന്തപ്പഴങ്ങളുടെ ആയുസ്സ് ഒരു മാസത്തിൽ നിന്ന് 100 ദിവസമായി വർധിപ്പിക്കുന്നതിനുള്ള ബദൽ മാർഗത്തിന് പേറ്റന്റ് സ്വന്തമാക്കി കിംഗ് ഫൈസൽ സർവകലാശാല. സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റിയാണ് നൽകിയത്. മനുഷ്യർക്കും പരിസ്ഥിതിക്കും ദോഷം വരുത്താത്ത പ്രകൃതിദത്ത വസ്തുക്കളെ മാത്രം ആശ്രയിക്കുന്നതിനാൽ ഈ നേട്ടം പരിസ്ഥിതി സൗഹൃദമാണെന്ന് സർവകലാശാലയിലെ മൈക്രോബയോളജി ആൻഡ് ഫുഡ് സേഫ്റ്റി അസി. പ്രൊഫസർ ഡോ. ഫഹദ് ബിൻ അബ്ദുൽറഹ്മാൻ അൽ-അസ്മരി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഈത്തപ്പഴം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുള്ള രാജ്യം കൂടിയാണ് സൗദി അറേബ്യ. ഈന്തപ്പഴങ്ങളുടെ ഉൽപ്പാദനവുത്തിലും സംഭരണത്തിലും പരിസ്ഥിതി ഘടകങ്ങളും സൂക്ഷ്മാണുക്കളും ഉൾപ്പെടെ നിരവധി വെല്ലുവിളികളുണ്ട്.
ഈന്തപ്പഴങ്ങളുടെ ആയുസ്സ് വർധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഫോട്ടോസെൻസിറ്റൈസേഷൻ പ്രക്രിയയിലൂടെ ഈന്തപ്പഴങ്ങളിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കളെ കൊല്ലാൻ സാധിക്കും.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പഞ്ചസാരയുടെ അംശം കൂടുതലുള്ള ഈന്തപ്പഴങ്ങളിൽ ഫംഗസ് ന്യൂക്ലിയസ് വളരുന്നത് തന്റെ സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും, സംഭരണത്തിന് ശേഷവും അവ നഷ്ടപ്പെട്ടതാണ് പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ വഴികളിലൂടെ ഈന്തപ്പഴങ്ങൾ സംരക്ഷിക്കുന്നതിനുള്ള ബദൽമാർഗം അന്വേഷിക്കാൻ ടീമിനെ നയിച്ചതെന്നും അൽ അസ്മരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.