മറൈൻ ടൂറിസം മേഖലയിലേക്ക് ഇനി സൗദി വനിതകളും
text_fieldsമക്ക: സൗദി വനിതകൾക്ക് സ്വന്തമായി ബോട്ട് വാങ്ങുവാനുള്ള ധനസഹായവും ടൂറിസം ബിസിനസുകൾ നടത്താനുള്ള പരിശീലനവും നൽകാനൊരുങ്ങി സൗദി സർക്കാർ. അടുത്തിടെ നിരവധി സർക്കാർ വകുപ്പുകളുടെ പിന്തുണയോടെ യാംബുവിലെ ബോർഡർ ട്രെയിനിംഗ് ഗാർഡ് പ്രോഗ്രാം 11 സൗദി വനിതകൾക്ക് മറൈൻ ഡ്രൈവിംഗ് ലൈസൻസ് നൽകിയിരുന്നു. സ്ത്രീകൾക്ക് ബോട്ട് സ്വന്തമാക്കാൻ വായ്പ നൽകിക്കൊണ്ട് "റിയാദ" എന്ന സംഘടനയും പദ്ധതിയ്ക്ക് പിന്തുണയായുണ്ട്.
ബോട്ട് നാവിഗേറ്റ് ചെയ്യുന്നതിൽ സ്ത്രീകളെ പരിശീലിപ്പിക്കാൻ സ്പെഷ്യലിസ്റ്റുകളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, 10 ദിവസത്തെ പ്രാക്ടിക്കൽ പരിശീലനവും അഞ്ച് ദിവസത്തെ തിയററ്റിക്കൽ പരിശീലന പരിപാടികളും തയ്യാറാക്കായിട്ടുണ്ട്. ബോട്ട് ഡ്രൈവിംഗ്, മീൻപിടിത്തം, ടൂറിസം എന്നിവയിൽ പരിചയസമ്പന്നരായ പരിശീലകരെ ഇതിനായി നിയമിച്ചിട്ടുണ്ടെന്ന് യാംബു സഹകരണ സൊസൈറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റ് ഹമദ് അൽ ജുഹാനി പറഞ്ഞു. വിഷൻ 2030 പ്രോഗ്രാമിന്റെ ഭാഗമായി യുവതികൾക്ക് സംരംഭകത്വ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം നൽകുന്നതിന് തന്റെ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അൽ ജുഹാനി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.