ദിരിയ സീസൺ 2022 ഫെസ്റ്റിവലിന് ഉജ്വല തുടക്കം
text_fieldsറിയാദ്: സൗദി അറേബ്യയിലെ പൈതൃക നഗരങ്ങളിലൊന്നായ ദിരിയയിലെ രണ്ടാമത് കായിക,വിനോദോത്സവം ദിരിയ സീസൺ 2022 വ്യാഴാഴ്ച ആരംഭിച്ചു.
ചരിത്രപ്രസിദ്ധമായ അത്-തുറൈഫ് ജില്ലയുടെ ഹൃദയഭാഗത്തു വെച്ച് സൗദി കായിക മന്ത്രിയും ദിരിയ സീസൺ കമ്മിറ്റി ചെയർമാനുമായ പ്രിൻസ് അബ്ദുൾ അസീസ് ബിൻ തുർക്കി അൽ-ഫൈസലാണ് ഉദ്ഘാടനം ചെയ്തത് .
നാലു മാസം നീണ്ടുനിൽക്കുന്ന ദിരിയ സീസൺ അടുത്ത വർഷം ഫെബ്രുവരി 22 നാണ് സമാപിക്കുക. മുൻവർഷത്തേക്കാൾ വിപുലമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്യത്തിനകത്തും പുറത്തും നിന്നായി പ്രമുഖ കായിക താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റുകളും വിനോദ പരിപാടികളും സംഗീതകച്ചേരികളും നടക്കും.
ലോക പ്രശസ്തരായ റൈഡർമാർ നയിക്കുന്ന ലോംഗൈൻസ് ഷോ ജമ്പിംഗ് വേൾഡ് ടൂറുകൾ ഉൾപ്പെടെ വിവിധ കായിക ടൂർണമെന്റുകൾക്ക് ദിരിയ സീസൺ 2022 സാക്ഷ്യം വഹിക്കുമെന്ന് ഉദ്ഘാടന ചടങ്ങിനിടെ സീസൺ ലീഡർ മൈ അൽ-ഹെലാബി പറഞ്ഞു. ദിരിയ ടെന്നീസ് കപ്പ്, ദിരിയ ഫോർമുല ഇ, ഇ-പ്രിക്സ് എന്നീ ഇനങ്ങളമുണ്ടാകും. യുനെസ്കോ ലോക പൈതൃക നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ദർഇയയിൽ നടക്കുന്ന ഈ പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരാണെത്തുക. നിരവധി സാംസ്കാരിക വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിന് പുറമേ നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കും ദിരിയ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.