എസ്.എസ്.എൽ.സിക്ക് 10 ശതമാനം ഗ്രേസ് മാർക്ക്
text_fieldsബംഗളൂരു: കോവിഡിനോടനുബന്ധിച്ച നയത്തിന്റെ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് 10 ശതമാനം വരെ ഗ്രേസ് മാർക്ക് നൽകും. പാഠ്യഭാഗങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അധ്യാപകരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡിന്റെ (കെ.എസ്.ഇ.എ.ബി) നടപടി. വിജയിക്കാൻ വേണ്ട മാർക്കിന് കുറച്ചുമാത്രം കുറവുള്ള വിദ്യാർഥികൾക്ക് മൂന്നു വിഷയങ്ങൾക്ക് മാത്രമായിരിക്കും ഗ്രേസ് മാർക്ക്. 625ൽ 219 മാർക്ക് (35 %) നേടിയ വിദ്യാർഥിക്ക് ചില വിഷയങ്ങളിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത്തരക്കാർക്ക് ഗ്രേസ് മാർക്ക് പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.