1.1 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി
text_fieldsബംഗളൂരു: ബെംഗളൂരുവിലെ വാടകവീട്ടിൽനിന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) 1.1 കോടിയുടെ വ്യാജ ഇന്ത്യൻ നോട്ടുകളും യു.എസ്. ഡോളറുകളും പിടിച്ചെടുത്തു.
ഹൊരമാവ് രാജണ്ണ ലേഔട്ടിലെ വീട്ടിൽനിന്നാണ് നോട്ടുകൾ കണ്ടെത്തിയത്. രണ്ട് നൈജീരിയൻ സ്വദേശികളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
500 രൂപയുടെ 10,033 നോട്ടുകളും 100 യു.എസ്. ഡോളറിന്റെ 708 നോട്ടുകളുമാണ് പിടിച്ചെടുത്തത്. ഇവ നിർമിക്കാനുപയോഗിച്ച പ്രിന്ററുകളും മഷിയും അനുബന്ധവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. യഥാർഥനോട്ടുകൾ നൽകിയാൽ ഇതിന്റെ ഇരട്ടിയിലധികം വ്യാജനോട്ടുകൾ നൽകാമെന്ന് നൈജീരിയൻ സംഘം ചിലരോട് വാഗ്ദാനം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നുനടന്ന അന്വേഷണത്തിനൊടുവിലാണ് വാടകവീട്ടിൽ സി.സി.ബി. സംഘം പരിശോധന നടത്തിയത്. വീട്ടിലിരുന്ന് ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യംചെയ്താണ് സംഘം വ്യാജനോട്ടുകൾക്ക് ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. ഏതാനുംപേർ യഥാർഥ നോട്ടുകൾ നൽകി വ്യാജനോട്ടുകൾ വാങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുപിന്നിൽ വൻസംഘം പ്രവർത്തിക്കുന്നതായാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.