12 കോടിയുടെ കഞ്ചാവ് പിടികൂടി
text_fieldsബംഗളൂരു: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. ശനിയാഴ്ച 12 കോടി രൂപ വിലമതിക്കുന്ന 1500 കിലോ കഞ്ചാവാണ് നഗരത്തിൽനിന്ന് പിടികൂടിയത്. രാജസ്ഥാൻ സ്വദേശിയെയും ആന്ധ്ര സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിൽനിന്നുള്ള എം.ബി.എ ബിരുദധാരിയാണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രതി ആന്ധ്രപ്രദേശ് സ്വദേശി ബി.എ ബിരുദധാരിയുമാണ്. ആഡംബര ജീവിതം നയിക്കാൻ പണം കണ്ടെത്താനാണ് ഇരുവരും മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പ്രതികൾ പല സംസ്ഥാനങ്ങളിലും വിൽക്കുകയാണ് പതിവ്. ചരക്ക് വാഹനത്തിൽ രഹസ്യ അറ നിർമിച്ചാണ് പ്രതികൾ കഞ്ചാവ് കടത്തിയിരുന്നത്. പൊലീസിനെ ഒഴിവാക്കാൻ പാർസൽ കമ്പനിയുടെ ബോക്സുകളിൽ കഞ്ചാവ് നിറച്ച ഇവർ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറുകളും മാറ്റി.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സെൻട്രൽ ക്രൈംബ്രാഞ്ച് മൂന്നാഴ്ചയോളം ഓപറേഷൻ നടത്തിയാണ് പ്രതികളെ വലയിലാക്കിയത്. പ്രതികൾക്കെതിരെ ചാമരാജ്പേട്ട് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എൻ.ഡി.പി.എസ് നിയമ പ്രകാരം കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.