മൈസൂരുവിൽ അർബുദ ആശുപത്രി നിർമാണത്തിന് 130 കോടി അനുവദിക്കും -മന്ത്രി
text_fieldsബംഗളൂരു: മൈസൂരു ജില്ലയില്‍ അർബുദ സ്പെഷാലിറ്റി ആശുപത്രിയുടെ നിര്‍മാണത്തിന് 130 കോടി അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍. മൈസൂരുവില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർബുദ ആശുപത്രിയുടെ നിർമാണത്തിന് അടുത്ത മന്ത്രിസഭ യോഗത്തില്‍ അനുമതി നൽകുമെന്നും ആദ്യഘട്ടത്തില്‍ 50 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.ആര് ആശുപത്രിയുടെ നവീകരണത്തിനും വികസനത്തിനും 89 കോടി അനുവദിച്ചതായും ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബറില്‍ 'നമ്മ ക്ലിനിക്ക്' ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് കർണാടകയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ മുന്‍കരുതല്‍ നടപടികളും നിലവിലുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ ജില്ലകളിലെ ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്കും അയച്ചിട്ടുണ്ട്.
ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾ വാക്സിന്/ബൂസ്റ്റര്‍ ഷോട്ടിന്റെ മൂന്നാമത്തെ ഡോസ് വേഗം എടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.