Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​ഞ്ച​സാ​ര ഫാ​ക്ട​റി...

പ​ഞ്ച​സാ​ര ഫാ​ക്ട​റി 14 കോ​ടി ക്ര​മ​ക്കേ​ട്: പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ത​ള്ളി

text_fields
bookmark_border
Bail Rejected
cancel

മം​ഗ​ളൂ​രു: ഉ​ഡു​പ്പി ജി​ല്ല​യി​ലെ ബ്ര​ഹ്മാ​വ​ർ പ​ഞ്ച​സാ​ര ഫാ​ക്ട​റി യ​ന്ത്ര​ങ്ങ​ളും ആ​ക്രി​ക​ളും വി​ൽ​പ​ന ന​ട​ത്തി​യ​തി​ൽ 14 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി എ​ന്ന കേ​സി​ലെ പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഉ​ഡു​പ്പി പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജ് ശാ​ന്ത​വീ​ര ശി​വ​പ്പ ത​ള്ളി. ദ​ക്ഷി​ണ ക​ന്ന​ട, ഉ​ഡു​പ്പി ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ട്ട അ​വി​ഭ​ക്ത ദ​ക്ഷി​ണ ക​ന​റ കോ​ഓ​പ​റേ​റ്റീ​വ് ഷു​ഗ​ർ ഫാ​ക്ട​റി പ്ര​സി​ഡ​ന്റ് ഉ​ൾ​പ്പെ​ടെ ഡ​യ​റ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം 18 പേ​രാ​ണ് ഹ​ര​ജി​ക്കാ​ർ.

പാ​ർ​ട്ടി മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റു​കൂ​ടി​യാ​യ ഫാ​ക്ട​റി ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്റ് ബി.​ജെ.​പി നേ​താ​വ് സു​പ്ര​സാ​ദ് ഷെ​ട്ടി, പാ​ർ​ട്ടി​ക്കാ​രാ​യ വൈ​സ് പ്ര​സി​ഡ​ന്റ് ഉ​മാ​നാ​ഥ് ഷെ​ട്ടി, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​സ്തി​ക ശാ​സ്ത്രി, സു​ബ്ബ ബി​ല്ല​വ, സ​ന്തോ​ഷ് കു​മാ​ർ ഷെ​ട്ടി, സ​ന്മ​ദ് ഹെ​ഗ്ഡെ, ര​ത്നാ​ക​ര ഗ​ണി​ക, വാ​സ​ന്തി ആ​ർ. ഷെ​ട്ടി, ഹേ​മ​ല​ത യു. ​ഷെ​ട്ടി, ഗീ​ത ശം​ഭു പൂ​ജാ​രി, ജീ​സ​ന​ക്കാ​രാ​യ എം. ​ഗോ​പാ​ല​കൃ​ഷ്ണ, ര​മാ​ന​ന്ദ നീ​ല​വ​ര, ഉ​ദ​യ് ആ​ചാ​ർ, റോ​ണി ഡീ​സൂ​സ, യു.​എ​ൻ. ശ​ങ്ക​ർ, കെ. ​പ​ത്മ​നാ​ഭ, വി​ശ്വ​നാ​ഥ് ഷെ​ട്ടി, ഗ​ണേ​ശ് പൂ​ജാ​രി എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ച അ​ഴി​മ​തി​ക്കെ​തി​രെ ഫാ​ക്ട​റി​യി​ലും പു​റ​ത്തും പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഉ​ഡു​പ്പി ജി​ല്ല റൈ​ത്ത സം​ഘ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് കി​ണി ക​ഴി​ഞ്ഞ​മാ​സം 21ന് ​ഫ​യ​ൽ ചെ​യ്ത സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ൽ ഉ​ഡു​പ്പി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ഒ​ക്ടോ​ബ​ർ 25നാ​ണ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലി​രി​ക്കെ 2021 ആ​ഗ​സ്റ്റ് 18നും 2022 ​ഡി​സം​ബ​ർ അ​ഞ്ചി​നും ന​ട​ത്തി​യ വി​ൽ​പ​ന​യി​ലൂ​ടെ 14 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് സ​തീ​ഷ് കി​ണി​യു​ടെ പ​രാ​തി​യി​ലു​ള്ള​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​രു​മാ​യി അ​ടു​പ്പം അ​വ​കാ​ശ​പ്പെ​ടു​ന്ന സു​പ്ര​സാ​ദ് ഷെ​ട്ടി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം വ​രും​വ​രെ പൊ​ലീ​സ് സ​ന്ന​ദ്ധ​മാ​യി​രു​ന്നി​ല്ല. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ജ​യ​റാം ഷെ​ട്ടി​യു​ടെ വാ​ദം ശ​രി​വെ​ച്ചാ​ണ് മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BailPleaAccusedRejectedMetro NewsSugar Factory Irregularity
News Summary - 14 Crore Sugar Factory Irregularity: Accused's Bail Plea lily
Next Story