ആളുണ്ടേൽ കോഴ്സുണ്ട്; 15ൽ താഴെ വിദ്യാർഥികളുള്ള കോഴ്സുകൾ ഇനി നടത്തില്ല
text_fieldsബംഗളൂരു: കർണാടകയിലെ കോളജുകളിൽ 15ൽ താഴെ വിദ്യാർഥികളുള്ള കോഴ്സുകൾ ഇനി നടത്തില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കർണാടക. ഇതിന്റെ ഭാഗമായി സർക്കാർ-എയ്ഡഡ് ബിരുദ കോളജുകൾക്കായി കോളജ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
എല്ലാ കോഴ്സുകളിലും 15 വിദ്യാർഥികളെങ്കിലും ഉണ്ടാകണമെന്ന് സർക്കാർ, എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം. 15ൽ കുറവുണ്ടായാൽ മറ്റ് കോഴ്സുകളിൽ ചേരാൻ പ്രേരിപ്പിക്കണം. അതിന് വിദ്യാർഥി തയാറല്ലെങ്കിൽ ആ കോഴ്സുള്ള കോളജിലേക്ക് അവരെ മാറ്റാം.
ല കോളജുകളിലെയും കോഴ്സുകളിൽ പത്തിൽ താഴെ വിദ്യാർഥികളാണ് പ്രവേശനം നേടുന്നത് എന്നതിനാലാണ് പുതിയ തീരുമാനം. നാലോ അഞ്ചോ വിദ്യാർഥികൾ മാത്രമുള്ള കോഴ്സുകൾക്കും മികച്ച അധ്യാപകരുടെ സേവനം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് സർക്കാറിന് അമിത സാമ്പത്തിക ചെലവും മനുഷ്യവിഭവശേഷി നഷ്ടപ്പെടുത്തലുമാണ്. ബി.എസ്സി, ബി.സി.എ, ഭാഷാവിഷയങ്ങളിലെ കോഴ്സുകൾ എന്നിവക്ക് തുടർച്ചയായി രണ്ടു വർഷം 15ൽ താഴെ കുട്ടികളാണുള്ളതെങ്കിൽ ആ കോഴ്സുകൾ നിർത്താം. അതേസമയം, കന്നട ഭാഷ കോഴ്സുകൾക്ക് ഇളവുണ്ട്. ഇത്തരം കോഴ്സുകൾക്ക് വേണ്ടത് ചുരുങ്ങിയത് അഞ്ചുപേരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.