ബംഗളൂരു പൂന്തോട്ട നഗര പദ്ധതിയിൽ 153 ഏക്കർ കബ്ബൻ മോഡൽ പാർക്ക്
text_fieldsബംഗളൂരു: കർണാടക തലസ്ഥാനം `പൂന്തോട്ട നഗരം' എന്ന നിലയിൽ രൂപപ്പെടുത്താൻ വനം വകുപ്പ് പദ്ധതി ആവിഷ്കരിച്ചതായി മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. ആരണ്യ ഭവനിൽ വന്യജീവി വാരാഘോഷ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വനം വികസന കോർപറേഷൻ കണ്ടെടുത്ത ഭൂമിയിൽ പരിസ്ഥിതി പ്രവർത്തകനായ ‘ശാലുമരദ തിമ്മക്ക’യുടെ പേരിലുള്ള പാർക്ക് ഒരുക്കും. ഉത്തര ബംഗളൂരുവിന് 153 ഏക്കർ പൂന്തോട്ടമാണ് ഇതിലൂടെ ലഭിക്കുക. യെലഹങ്ക ആർ.ടി.ഒക്ക് സമീപമുള്ള ഈ സ്ഥലം കോർപറേഷന് പാട്ടത്തിന് നൽകിയതായും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി മുഖേന ഫണ്ട് ഉപയോഗിച്ച് കബ്ബൺ പാർക്ക് മാതൃകയിലാണ് പാർക്ക് വികസിപ്പിക്കുകയെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ, ബംഗളൂരുവിലെ വനമേഖല അഞ്ച് ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് നഗരത്തിന് 89 ചതുരശ്ര കിലോമീറ്റർ വനമുണ്ട്. ഇത് മൊത്തം വിസ്തൃതിയുടെ 6.81 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.