Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വ്

text_fields
bookmark_border
Pocso case
cancel
camera_alt

Representational Image

ബം​ഗ​ളൂ​രു: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ശി​വ​മൊ​ഗ്ഗ സ്വ​ദേ​ശി​യാ​യ പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വ്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​കൂ​ടി​യാ​യ ശ്രീ​നി​വാ​സ സു​വ​ർ​ണ എ​ന്ന 27കാ​ര​നാ​ണ് പ്ര​തി. 2023 ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബ്ര​ഹ്മാ​വ​റി​ൽ ബ​ന്ധു​വീ​ട്ടി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​​​ങ്കെ​ടു​ക്കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും വി​വാ​ഹ ശേ​ഷം പ്ര​തി​യു​ടെ വീ​ട്ടി​ൽ കു​റ​ച്ചു​ദി​വ​സം താ​മ​സി​ച്ചി​രു​ന്നു.

ഈ ​കാ​ല​യ​ള​വി​ലാ​ണ് പീ​ഡി​പ്പി​ച്ച​ത്. പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യി​ച്ചാ​ൽ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ​പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​ര​മ​റി​ഞ്ഞ​തോ​ടെ​യാ​ണ് കു​ടും​ബം പ​രാ​തി ന​ൽ​കി​യ​ത്. ഉ​ഡു​പ്പി വ​നി​ത ​പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 20 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ഡു​പ്പി ജി​ല്ല കോ​ട​തി ജ​ഡ്ജി ശ്രീ​നി​വാ​സ സു​വ​ർ​ണ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് വി​ധി​ച്ചു.

20 വ​ർ​ഷം ത​ട​വി​ന് പു​റ​മെ 21,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഇ​തി​ൽ 15,000 രൂ​പ ഇ​ര​ക്ക് ന​ൽ​കാ​ൻ വി​ധി​ച്ചു. ഇ​ര​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വൈ.​ടി. രാ​ഘ​വേ​ന്ദ്ര ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsimprisonmentPOCSO case
News Summary - 20 years imprisonment for accused in POCSO case
Next Story