Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപെ​രു​ന്നാ​ൾ, ഉ​ഗാ​ദി...

പെ​രു​ന്നാ​ൾ, ഉ​ഗാ​ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 2000 ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും

text_fields
bookmark_border
പെ​രു​ന്നാ​ൾ, ഉ​ഗാ​ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 2000 ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും
cancel

ബം​ഗ​ളൂ​രു: ഉ​ഗാ​ദി, ഈ​ദു​ൽ ഫി​ത്ർ ആ​ഘോ​ങ്ങ​ളി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ്‌.​ആ​ർ.​ടി.​സി) ബു​ധ​നാ​ഴ്ച അ​റി​യി​ച്ചു.

മാ​ർ​ച്ച് 30 മു​ത​ൽ 31 വ​രെ ന​ട​ക്കു​ന്ന ഉ​ഗാ​ദി, ഈ​ദു​ൽ ഫി​ത്ർ ആ​ഘോ​ഷ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ലു​ള്ള ഷെ​ഡ്യൂ​ളു​ക​ൾ​ക്ക് പു​റ​മേ, മാ​ർ​ച്ച് 28 മു​ത​ൽ 30 വ​രെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​ന് കെ.​എ​സ്.​ആ​ർ.​ടി.​സി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ർ​ച്ച് 31 ന് ​വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ളി​ലും സം​സ്ഥാ​നാ​ന്ത​ര​ങ്ങ​ളി​ലും​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പ്ര​ത്യേ​ക ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ധ​ർ​മ​സ്ഥ​ല, കു​ക്കേ​സു​ബ്ര​ഹ്മ​ണ്യ, ശി​വ​മൊ​ഗ്ഗ, ഹാ​സ​ൻ, മം​ഗ​ളൂ​രു, കു​ന്താ​പു​രം, ശൃം​ഗേ​രി, ഹൊ​റ​നാ​ട്, ദാ​വ​ൻ​ഗെ​രെ, ഹു​ബ്ബാ​ലി, ധാ​ർ​വാ​ഡ്, ബെ​ള​ഗാ​വി, വി​ജ​യ​പു​ര, ഗോ​ക​ർ​ണ, സി​ർ​സി, ക​ർ​വാ​ർ, റാ​യ്‌​കൂ​ർ, ബം​ഗ​ളൂ​രു, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​ത്യേ​ക ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ക. ബി​ദാ​ർ, തി​രു​പ്പ​തി, വി​ജ​യ​വാ​ഡ, ഹൈ​ദ​രാ​ബാ​ദ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി. ബം​ഗ​ളൂ​രു​വി​ലെ മൈ​സൂ​രു റോ​ഡ് ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് മൈ​സൂ​രു, ഹു​ൻ​സൂ​ർ, പെ​രി​യ​പ​ട്ട​ണ, വി​രാ​ജ്പേ​ട്ട, കു​ശാ​ൽ​ന​ഗ​ർ, മ​ടി​ക്കേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും. ബം​ഗ​ളൂ​രു മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (ബി.​എം.​ടി.​സി) ബ​സ് സ്റ്റേ​ഷ​ൻ, ശാ​ന്തി​ന​ഗ​ർ (ടി.​ടി.​എം.​സി - ട്രാ​ഫി​ക് ആ​ൻ​ഡ് ട്രാ​ൻ​സി​റ്റ് മാ​നേ​ജ്മെ​ന്റ് സെ​ന്റ​ർ) എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മ​ധു​ര, കും​ഭ​കോ​ണം, ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ, തി​രു​ച്ചി, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കും എ​ല്ലാ പ്രീ​മി​യ​ർ സ്പെ​ഷ​ൽ ബ​സു​ക​ളും സ​ർ​വി​സ് ന​ട​ത്തും.

പ്ര​ത്യേ​ക ബ​സു​ക​ളി​ൽ ക​മ്പ്യൂ​ട്ട​റൈ​സ്ഡ് റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid celebrationUgadi celebrationRamadan 2025
News Summary - 2000 buses will operate for Eid, Ugadi celebrations
Next Story