നികുതിയടച്ചില്ല; 222 കെട്ടിടങ്ങൾ സീൽ ചെയ്തു
text_fieldsബംഗളൂരു: വസ്തു നികുതി അടക്കാത്തതിനെ തുടർന്ന് ബംഗളൂരു നഗരത്തിൽ 222 കെട്ടിടങ്ങൾ ബി.ബി.എം.പി അധികൃതർ സീൽ ചെയ്തു. ഒരു ലക്ഷത്തോളം റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കെതിരെയും നടപടിയുണ്ടാവും. വസ്തുനികുതി അടക്കാത്തവർക്ക് ഒറ്റത്തവണ നികുതി അടക്കാൻ നവംബർ 30 വരെ സമയം അനുവദിച്ചിരുന്നു.
ഈ സമയ പരിധി പിന്നിട്ടതോടെയാണ് അധികൃതർ നടപടിയുമായി രംഗത്തിറങ്ങിയത്. 2024-25 സാമ്പത്തിക വർഷത്തിൽ 5210 കോടി രൂപ വസ്തുനികുതിയായി പിരിച്ചെടുക്കാനാണ് ബി.ബി.എം.പി ലക്ഷ്യമിട്ടത്.
ജനുവരി നാലുവരെയുള്ള കണക്കു പ്രകാരം, 4370 കോടി രൂപയാണ് ഇതുവരെ വസ്തു നികുതിയിനത്തിൽ ലഭിച്ചത്. നികുതിയടക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതോടെ 13.9 കോടി രൂപയും നികുതിയിനത്തിൽ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.