കർണാടക ആർ.ടി.സിക്ക് 22.64 കോടി വരുമാനം
text_fieldsബംഗളൂരു: കർണാടക ആർ.ടി.സിക്ക് ഒക്ടോബറിൽ റെക്കോഡ് വരുമാനം. മൈസൂരു ദസറക്കടക്കം പ്രത്യേക ബസുകൾ ഓടിച്ചതിലൂടെയും മറ്റുമാണ് ഈ നേട്ടം. കോർപറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗതാഗത വരുമാനമായ 22.64 കോടി രൂപയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഒരു ദിവസം ശരാശരി എട്ട് കോടിയായിരുന്നു സാധാരണ കലക്ഷൻ. കോർപറേഷന്റെ എല്ലാ വാഹനങ്ങളും നല്ല നിലയിൽ നിലനിർത്തുകയും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കുകയും ചെയ്തിട്ടുണ്ട്.
ദസറ പാക്കേജ് ടൂറുകൾ കൃത്യസമയത്ത് നടത്തി. യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത തരത്തിൽ ഇത് സാധ്യമാക്കിയ ജീവനക്കാരെ ചെയർമാൻ എം. ചന്ദ്രപ്പ എം.എൽ.എയും മാനേജിങ് ഡയറക്ടർ വി. അൻബുകുമാർ ഐ.എ.എസും അഭിനന്ദിച്ചു.കോർപറേഷനായി 650 പുതിയ ബസ് വാങ്ങാൻ പദ്ധതിയുണ്ട്. ഇതിൽ 50 വോൾവോ ബസുകളും ഉൾപ്പെടുന്നു. 50 ഇലക്ട്രിക് ബസുകൾ 15 ദിവസത്തിനുള്ളിൽ എത്തും. മംഗളൂരു-ബംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ദീർഘദൂര റൂട്ടുകളിൽ ബസുകൾ ഓടിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.