സീനിയർ റെസിഡന്റ് ഡോക്ടർമാരുടെ സ്റ്റൈപ്പൻഡിൽ 25 ശതമാനം വർധന; സർക്കാർ ഉത്തരവിറക്കി
text_fieldsബംഗളൂരു: സീനിയർ റെസിഡന്റ് ഡോക്ടർമാരുടെയും മെഡിക്കൽ പി.ജി വിദ്യാർഥികളുടെയും സ്റ്റൈപ്പൻഡ് 25 ശതമാനം വർധിപ്പിച്ച് കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച ഉത്തരവിറക്കി. കഴിഞ്ഞ മൂന്നാഴ്ചയോളമായി വേതന വർധന ആവശ്യപ്പെട്ട് പി.ജി റെസിഡന്റ് ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്കിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സമരക്കാരുടെ പ്രതിനിധികൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചർച്ചയിലാണ് സമവായമായത്. സമരക്കാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചതോടെ സമരം വ്യാഴാഴ്ച പിൻവലിച്ചിരുന്നു. വെള്ളിയാഴ്ച വേതന വർധനവ് സംബന്ധിച്ച് ഉത്തരവിറങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.