ഇരുപത്തഞ്ചാം വർഷ നിറവിൽ ഇന്ന് റമദാൻ സംഗമം
text_fieldsബംഗളൂരു: ബംഗളൂരുവിലെ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരലായ റമദാൻ സംഗമം ശനിയാഴ്ച നടക്കും. റമദാൻസംഗമത്തിന് 25 വർഷം പൂർത്തിയാവുന്ന വേളയിൽ നടക്കുന്ന പരിപാടി ശനിയാഴ്ച ഉച്ചക്കു ഒന്നുമുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കും. മുഖ്യ സെഷനിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി മുഖ്യാതിഥിയാവും. കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ, മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ബംഗളൂരു മേഖല പ്രസിഡന്റ് അബ്ദുൽറഹീം കോട്ടയം തുടങ്ങിയവർ സംബന്ധിക്കും. സമകാലീന ഇന്ത്യയിലെ മുസ്ലിം പ്രതിനിധാനം എന്ന വിഷയത്തിൽ ഓപൺ പാർലമെന്റ് അരങ്ങേറും.. റമദാൻ സംഗമത്തിന് ഔദ്യോഗിക സമാരംഭം കുറിച്ച് ‘ലൈറ്റ് അപോൺ ലൈറ്റ്’ (വെളിച്ചത്തിനുമേൽ വെളിച്ചം) എന്ന പ്രമേയത്തിൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് യൂത്ത് മീറ്റ് നടന്നു. ജമാഅത്തെ ഇസ്ലാമി കർണാടക സെ‘ക്രട്ടറി ഡോ. താഹ മതീൻ ഉദ്ഘാടനം ചെയ്തു.
എസ്.ഐ.ഒ കേരള സമിതിയംഗം അമീൻ ഫസൽ, ജി.ഐ.ഒ കേരള ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, എസ്.ഐ.ഒ ബംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ഫഹദ് മുഹമ്മദ്, ജി.ഐ.ഒ ബംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ഫർഹത്ത് എന്നിവർ സംസാരിച്ചു. ശനിയാഴ്ച നടക്കുന്ന റമദാൻ സംഗമത്തിനായി റമദാൻ സൂഖ്, ബുക് സ്റ്റാൾ, കിഡ്സ് കോർണർ തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ ഷംസീർ വടകര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.