Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമലയാളി കുടുംബം...

മലയാളി കുടുംബം ബംഗളൂരുവിൽ വെന്തുമരിച്ച നിലയിൽ

text_fields
bookmark_border
മലയാളി കുടുംബം ബംഗളൂരുവിൽ വെന്തുമരിച്ച നിലയിൽ
cancel

ബംഗളൂരു: മൂന്നംഗ മലയാളി കുടുംബത്തെ ബംഗളൂരുവിൽ ഫ്ലാറ്റിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. എസ്. സന്തോഷ് കുമാർ, ഭാര്യ ഓമന സന്തോഷ്‌, പ്ലസ്ടു വിദ്യാർഥിനിയായ മകൾ സനുഷ (17) എന്നിവരാണ് താമസസ്ഥലത്ത് തീപിടിച്ച് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ എച്ച്.എസ്.ആർ ലേഔട്ടിൽ സെക്ടർ 3ൽ 19 ബി ​ക്രോസിലാണ് സംഭവം.

ഇവർ പാലക്കാട് സ്വദേശികളാണെന്നാണ് പറയപ്പെടുന്നു. ബംഗളൂരുവിൽ ബിസിനസ് നടത്തുകയാണ് സന്തോഷ് കുമാർ. കുടുംബം ഇവിടെ താമസമാക്കിയിട്ട് നാലുമാസ​മേ ആകുന്നുള്ളൂ.

ഫ്ലാറ്റ് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലും വാതിലുകളും കത്തിക്കരിഞ്ഞു. ആത്മഹത്യയാ​ണെന്നാണ് പ്രാഥമിക നിഗമ​നമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burned DeathfamilicideMalayali family
News Summary - 3 member malayalee family burned death in bengaluru
Next Story