Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2024 10:02 AM IST Updated On
date_range 15 Feb 2024 10:02 AM ISTവഖഫ് സ്വത്തുക്കൾക്ക് മതിൽ കെട്ടാൻ 31.84 കോടി; പ്രതിഷേധിച്ച് ബി.ജെ.പി
text_fieldsbookmark_border
ബംഗളൂരു: കർണാടകയിലെ വഖഫ് സ്വത്തുക്കള്‍ക്ക് ചുറ്റുമതിൽ നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ 31.84 കോടി രൂപ അനുവദിച്ചു. 416 വസ്തുവകകളുടെ സംരക്ഷണത്തിനാണ് ഇത് ഉപയോഗിക്കുകയെന്ന് സര്‍ക്കാര്‍ ഉത്തരവിൽ പറഞ്ഞു. തർക്കങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന സാഹചര്യത്തിൽ ഈദ്ഗാഹുകളും ശ്മശാനങ്ങളും ഉൾപ്പെടെ സ്വത്തുക്കള്‍ക്ക് ചുറ്റും മതിലുകള്‍ നിർമിക്കുന്നത് ഗുണം ചെയ്യുമെന്ന നിരീക്ഷണത്തിലാണ് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ വിവിധ ജില്ലകളിൽനിന്ന് ബി.ജെ.പിയുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story