ഭിക്ഷാടക സംഘത്തിൽനിന്ന് കൈക്കുഞ്ഞുങ്ങളടക്കം 47 കുട്ടികളെ രക്ഷപ്പെടുത്തി
text_fieldsബംഗളൂരു: പുലകേശി നഗറിൽ ഭിക്ഷാടനത്തിലേർപ്പെട്ട സംഘത്തിൽനിന്ന് കൈക്കുഞ്ഞുങ്ങളടക്കം 47 കുട്ടികളെ രക്ഷപ്പെടുത്തി. ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെയും വനിത ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. പെരുന്നാൾ ദിനത്തിൽ പള്ളികൾക്ക് സമീപം ഭിക്ഷാടനം നടത്തുന്നവരിൽനിന്നാണ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയത്.
കുട്ടികളെ ബാലക്ഷേമ സമിതിക്ക് (സി.ഡബ്ല്യു.സി) കൈമാറി. ഇവരിൽ ഒരു മാസം മുതൽ 12 മാസം വരെ പ്രായമുള്ള ആറ് കുഞ്ഞുങ്ങളുമുണ്ട്.കുഞ്ഞുങ്ങളുമായി ഭിക്ഷ യാചിച്ച 36 സ്ത്രീകളെ സി.സി.ബി ഉദ്യോഗസ്ഥർ പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.