മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു
text_fieldsമേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അർധകായ പ്രതിമ ബംഗളൂരുവിലെ ഫ്രാങ്ക് ആന്റണി പബ്ലിക്
സ്കൂളിൽ മേജർ ജനറൽ രവി മുരുകൻ അനാച്ഛാദനം ചെയ്യുന്നു
ബംഗളൂരു: മുംബൈയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അർധകായ പ്രതിമ ബംഗളൂരുവിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിൽ അനാച്ഛാദനം ചെയ്തു. മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലത്തിൽ 14 വർഷം ചെലവഴിച്ച വിദ്യാലയം കൂടിയാണിത്.
കർണാടക - കേരള സബ് ഏരിയ ജനറൽ കമാൻഡിങ് ഓഫിസർ മേജർ ജനറൽ രവി മുരുകൻ പ്രതിമ അനാച്ഛാദനം നിർവഹിച്ചു. എൻ.സി.സി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എയർ കമഡോർ ബി.എസ്. കൻവാർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികളുടെ മാർച്ച് പാസ്റ്റ്, കലാപരിപാടികൾ എന്നിവ നടന്നു. പ്രിൻസിപ്പൽ കെവിൻ ഡൊമിനികോ സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.