Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2024 7:39 AM IST Updated On
date_range 26 Jun 2024 7:39 AM ISTകുടിവെള്ളത്തിൽ മാലിന്യം കലര്‍ന്ന് ഒരു മരണം; അഞ്ചുപേര്‍ ആശുപത്രിയില്‍
text_fieldsbookmark_border
ബംഗളൂരു: കോലാർ മുള്‍ബാഗല്‍ മെനജെനഹള്ളിയിൽ കുടിവെള്ളത്തിൽ മാലിന്യം കലര്‍ന്നതിനെ തുടർന്ന് ഒരാള്‍ മരിച്ചു. വെങ്കട്ടരമണപ്പ (65) എന്നയാളാണ് മരിച്ചത്. വയറിളക്കവും ഛർദിയും അനുഭവപ്പെട്ട അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടിവെള്ള പൈപ്പില്‍ മാലിന്യം കലർന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വെങ്കട്ടരമണപ്പയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. കുടിവെള്ള ടാങ്ക് വൃത്തിയാക്കിയിട്ട് മാസങ്ങളായെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story