‘പൗരധർമം മൗനപ്പെടുമ്പോൾ’ ചർച്ച നടത്തി
text_fields
ബംഗളൂരു: അപകടകരമായ മനുഷ്യ മൗനങ്ങൾ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും ഉല്പന്നമാണെന്നും മൗനിയാക്കപ്പെടുക എന്നത് അത്യന്തം ഭീകരമായ അവസ്ഥയാണെന്നും തങ്കച്ചൻ പന്തളം പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ പ്രതിമാസ ചർച്ചയിൽ ‘പൗരധർമം മൗനപ്പെടുമ്പോൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനതയുടെ മൗനമാണ് സമഗ്രാധിപത്യത്തിനു വെള്ളവും വെളിച്ചവുമാകുന്നത്. ജാതിയും, മതവും, വർഗീയതയുമെല്ലാം ഫണം വിരിച്ചാടുന്ന സമകാലിക പ്രതിസന്ധിയിൽ ശബ്ദിക്കുകയാണ് പോംവഴിയെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.
പി.കെ. കേശവൻ നായർ അധ്യക്ഷത വഹിച്ചു. റൈറ്റേഴ്സ് ഫോറം സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് ഉദ്ഘാടനം ചെയ്തു.സുദേവൻ പുത്തൻചിറ, ശാന്തകുമാർ എലപ്പുള്ളി, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കല്പന പ്രദീപ്, ആർ.വി. പിള്ള, മാസ്റ്റർ അർജുൻ, ശ്രീകണ്ഠൻ നായർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി.പി. പ്രദീപ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.