റോഡിൽ ആനക്കൂട്ടം; കുഴിയിൽ വീണ് വനപാലകർക്ക് പരിക്ക്
text_fieldsബംഗളൂരു: ചാമരാജ് നഗറിൽ പട്രോളിങ്ങിനിറങ്ങിയ വനപാലക സംഘത്തിന് ആനക്കൂട്ടത്തെ കണ്ട് ഓടുന്നതിനിടെ കുഴിയിൽ വീണ് പരിക്ക്. ഹാനൂർ താലൂക്കിലെ ഗുണ്ടിമലയിലെ പി.ജി പാളയയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുനിയപ്പ, ജദേസ്വാമി, നാഗരാജ് എന്നീ വനപാലകർക്കാണ് പരിക്കേറ്റത്. മൂവരും അപകടനില തരണം ചെയ്തിട്ടുണ്ട്. മലെമഹാദേശ്വര (എം.എം ഹിൽസ്) വന്യജീവി സങ്കേതത്തിലെ പി.ജി പാളയ ഭാഗത്ത് പതിവു പരിശോധന നടത്തുകയായിരുന്നു വനപാലകർ. എം.എം ഹിൽസിൽനിന്ന് ബിലിഗിരി രംഗനാഥ ടൈഗർ റിസർവിലേക്ക് (ബി.ആർ.ടി ഹിൽസ്) ആനകൾ സഞ്ചരിക്കുന്ന വഴിത്താരയാണിവിടം. ആനക്കൂട്ടം മുന്നിലേക്കിറങ്ങിയതോടെ ജീവൻ രക്ഷിക്കാനായി ഇവർ പിന്തിരിഞ്ഞോടുകയായിരുന്നു. ഓടുന്നതിനിടെ സമീപത്തെ കുഴിയിൽ വീണാണ് പരിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.