Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആദ്യത്തെ ഗുരുനാഥൻ...

ആദ്യത്തെ ഗുരുനാഥൻ മാതാപിതാക്കളെങ്കിൽ അവസാന ഗുരുനാഥൻ മക്കൾ -പി.എം.എ. ഗഫൂർ

text_fields
bookmark_border
P.M.A. Ghafoor
cancel
camera_alt

കോൺവൊക്കേഷൻ ചടങ്ങ് മോട്ടിവേഷൻ സ്‌പീക്കർ പി.എം.എ. ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

ബം​ഗ​ളൂ​രു: ആ​ദ്യ​ത്തെ ഗു​രു​നാ​ഥ​ൻ മാ​താ​പി​താ​ക്ക​ളാ​ണെ​ങ്കി​ൽ അ​വ​സാ​ന​ത്തെ ഗു​രു​നാ​ഥ​ൻ മ​ക്ക​ളാ​യി​രി​ക്കു​മെ​ന്ന് പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ൻ സ്‌​പീ​ക്ക​റാ​യ പി.​എം.​എ. ഗ​ഫൂ​ർ. ബം​ഗ​ളൂ​രു ശു​ഭ​മം​ഗ​ള ഹാ​ളി​ൽ ന​ട​ന്ന ഹി​റാ മോ​റ​ൽ സ്കൂ​ൾ (എ​ച്ച്.​എം.​എ​സ്) മൂ​ന്നാം കോ​ൺ​വൊ​ക്കേ​ഷ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ർ​ഥ​വ​ത്താ​യ വി​ജ്ഞാ​നം നേ​ടു​ക​യും ന​മ്മ​ൾ അ​ത് ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തു​ക​യും മ​ക്ക​ൾ അ​നു​ക​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് ന​ല്ല കു​ടും​ബ​വും സ​മൂ​ഹ​വും പി​റ​വി​യെ​ടു​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള മ​ദ്റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് ഏ​ഴാം ക്ലാ​സ് പൊ​തു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്‍ദു​ൽ ഹ​കീം ന​ദ്‌​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ട​ൻ ക​ളി​ക​ളും വി​നോ​ദ​ങ്ങ​ളും കൊ​ണ്ട് വൈ​വി​ധ്യ​മാ​ർ​ന്ന ‘ക​ളി​മു​റ്റം’ പ​രി​പാ​ടി​യി​ൽ എ​ച്ച്.​എം.​എ​സ് ഓ​ൺ​ലൈ​ൻ ഓ​ഫ്‌​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നാ​യി 300ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

വി​വി​ധ മ​ദ്റ​സ​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത ശി​ൽ​പം, ഒ​പ്പ​ന തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മോ​ടി​കൂ​ട്ടി. സ്നേ​ഹം, സ​മാ​ധാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ഊ​ന്നി ‘ഖു​ർ​ആ​നി​ലൂ​ടെ​യു​ള്ള യാ​ത്ര’ എ​ന്ന പ​രി​പാ​ടി എ​ച്ച്.​എം.​എ​സ് ഹി​ഫ്ള് അ​ക്കാ​ദ​മി വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഓ​ൺ​ലൈ​ൻ വി​ദ്യാ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും വാ​ർ​ഷി​ക സം​ഘ​മാ​യ ‘മു​ലാ​ഖാ​ത്തി’​ൽ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ഗ​ൾ​ഫ്, യു.​കെ, നോ​ർ​ത്ത് അ​മേ​രി​ക്ക, സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ബം​ഗ​ളൂ​രു മേ​ഖ​ല പ്ര​സി​ഡ​ന്റ് റ​ഹീം കോ​ട്ട​യം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.



ബംഗളൂരുവിൽ നടന്ന ഹിറാ മോറൽ സ്കൂൾ മൂന്നാം കോൺവൊക്കേഷനിൽ വിദ്യാർഥികൾ പ്രതിജ്ഞയെടുക്കുന്നു

മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്റ് ഷ​മീ​ർ ആ​ർ​ക്കി​ടെ​ക്ട് സം​ബ​ന്ധി​ച്ചു. എ​ച്ച്.​എം.​എ​സ് അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഷ​ബീ​ർ മു​ഹ്‌​സി​ൻ, സെ​ക്ര​ട്ട​റി സാ​ജി​ദ് ടി.​കെ., അ​ഡ്വ. നൗ​ഫ​ൽ, ഷ​ഹ​ബാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ന്ന പൊ​തു​പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യ​ത്തോ​ടൊ​പ്പം മൂ​ന്ന് റാ​ങ്കു​ക​ളും, 17 എ ​പ്ല​സു​ക​ളും എ​ച്ച്.​എം.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. പൂ​ർ​വ വി​ദ്യാ​ഥി​ക​ളാ​യ റി​ദ സി​റാ​ജ്, ലൗ​ന ജ​ഹാ​ൻ, ഹാ​മി​ദ അ​ബ്ദു​ല്ലാ​ഹ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സ​ഹ​ൽ സു​ൽ​ഫി, ഇ​ർ​ഷാ​ദ്, റെ​ജീ​ന, ത​സ്‌​നിം ഫി​റോ​സ്, ഫ​ർ​സാ​ൻ, നാ​ദി​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 2000ത്തി​ൽ ആ​രം​ഭി​ച്ച എ​ച്ച്.​എം.​എ​സി​ന് 25 രാ​ജ്യ​ങ്ങ​ളി​ലാ​യി 1500ലേ​റെ വി​ദ്യാ​ർ​ഥി​ക​ളും 140ലേ​റെ അ​ധ്യാ​പ​ക​രു​മു​ണ്ട്. ബം​ഗ​ളൂ​രു​വി​ൽ 11 കേ​ന്ദ്ര​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ൽ​കി​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.M.A. Ghafoor
News Summary - A motivational speaker, P.M.A. Ghafoor
Next Story