ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തി
text_fieldsബംഗളൂരു: അയോധ്യ ക്ഷേത്രത്തിൽ തിങ്കളാഴ്ച നടന്ന രാമ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി കർണാടകയിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ സംഘടിപ്പിച്ചു. മുസ്റെ വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താൻ സർക്കാർതന്നെ ഉത്തരവിട്ടിരുന്നു.
ബംഗളൂരു, മൈസൂരു നഗരങ്ങളിലെ ക്ഷേത്രങ്ങളിലും പൂജകൾ അരങ്ങേറി. വിവിധയിടങ്ങളിൽ അന്നദാനവും നടന്നു. വൈകീട്ട് ഭക്തർ ആഘോഷ സൂചകമായി ബംഗളൂരു നഗരത്തിന്റെ പലയിടങ്ങളിലും വെടിക്കെട്ട് നടത്തി.
ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ സംഘടിപ്പിച്ചു. ഉഡുപ്പി കൃഷ്ണമഠത്തിൽ കൃഷ്ണവിഗ്രഹത്തിൽ സ്വർണ കവച അലങ്കാരം നടത്തിയായിരുന്നു പൂജാദി കർമങ്ങൾ.
ഉഡുപ്പി എം.എൽ.എ യശ്പാൽ സുവർണ ഉൾപ്പെടെ ഭക്തജനങ്ങൾ പങ്കെടുത്തു. ദക്ഷിണ കന്നട ജില്ലയിൽ കട്ടീൽ ദുർഗപരമേശ്വരി ക്ഷേത്രം, പൊലളി രാജരാജേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ പൂജ നടന്നു. ദക്ഷിണ മംഗളൂരു എം.എൽ.എ വേദവ്യാസ് കാമത്ത്, ധർമസ്ഥല ധർമാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെ എം.പി തുടങ്ങിയവർ വിവിധ ക്ഷേത്രങ്ങളിൽ നടന്ന പൂജകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.