വാഹനാപകടത്തിൽ അധ്യാപിക മരിച്ചു
text_fieldsസുജയ
മംഗളൂരു: ഷിർത്തടി-മൂഡ്ബിദ്രി സംസ്ഥാന പാതയിലെ ഷിർത്തടി പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. മൂഡ്ബിദ്രിയിലെ നാഗരക്കട്ടെ സ്വദേശിയും ഷിർത്തടിയിലെ സ്വകാര്യ സ്കൂൾ അധ്യാപികയുമായ സുജയ ഭണ്ഡാരിയാണ് (35) മരിച്ചത്. ജോലി പൂർത്തിയാക്കിയശേഷം ആക്ടിവ സ്കൂട്ടറിൽ മൂഡ്ബിദ്രി നാഗരക്കട്ടെയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
ഷിർത്തടി പാലത്തിന് സമീപംവെച്ച് എതിർദിശയിൽനിന്ന് അമിതവേഗത്തിൽ വന്ന കാർ പെട്ടെന്ന് അവരുടെ സ്കൂട്ടറിൽ ഇടിച്ചു. ആഘാതം വളരെ ശക്തമായതിനാൽ സുജയ സ്കൂട്ടറിൽനിന്ന് തെറിച്ചു വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തലക്ക് ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ മരിച്ചു. സുജയയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നു, ഈ ദമ്പതികൾക്ക് മൂഡ്ബിദ്രിയിലെ ഒരു സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. സംഭവത്തിൽ മൂഡ്ബിദ്രി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.