ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ട് യുവാക്കൾ മരിച്ചു
text_fieldsമംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ ബ്യാരപുര ഗേറ്റിൽ ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. ലിങ്കതഹള്ളി സ്വദേശികളായ കെ. ശ്രീധർ (20), എം. ധനുഷ് (20) എന്നിവരാണ് മരിച്ചത്. പത്തു ദിവസം നീളുന്ന ആഘോഷ ഒരുക്കങ്ങളിൽ വ്യാപൃതരായിരുന്ന ഏഴ് യുവാക്കൾ ശനിയാഴ്ച ഗണേശോത്സവ ഭാഗമായി ഗ്രാമത്തിൽ സ്ഥാപിക്കാനുള്ള കൂറ്റൻ വിഗ്രഹവുമായി വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാഹനം താരികെരെ ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പ് അപകടത്തിൽപെടുകയായിരുന്നു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ശിവമൊഗ്ഗ മക്ഗൻ ആശുപത്രിയിലും മൂന്നുപേരെ താരിക്കെരെ ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.