നവവധു വാഹനാപകടത്തിൽ മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ തലപ്പാടി മംഗളൂരു-ബംഗളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കഴിഞ്ഞ വ്യാഴാഴ്ച വിവാഹിതയായ യുവതി മരിച്ചു. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. പെർണിനടുത്ത് ഒദ്യഡഗയയിൽ താമസിക്കുന്ന അനീഷ് കൃഷ്ണയുടെ ഭാര്യ മാനസയാണ് (26) മരിച്ചത്. അനീഷ് കൃഷ്ണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവദമ്പതികൾ ബിസി റോഡിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് സഞ്ചരിച്ച ആൾട്ടോ കാർ നിയന്ത്രണം വിട്ട് ഡിവൈഡർ ചാടി കെ.എസ്.ആർ.ടി.സി ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിൽ യുവതി തൽക്ഷണം മരിച്ചു. അനീഷിനെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെതുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. വിവാഹശേഷം ദന്തഡ്ക ക്ഷേത്രത്തിലെത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.